കോട്ടയം : ഫ്രഡി ജോർജ് എന്ന വാകത്താനം സ്വദേശിയായ ചെറുപ്പക്കാരന് ഏറ്റവും അഭിമാനമുള്ള മേൽവിലാസം ഉമ്മൻചാണ്ടിയുടെ കറകളഞ്ഞ ആരാധകൻ എന്നതാണ്. ഉമ്മൻചാണ്ടിയുമായി അത്രമേൽ ഹൃദയബന്ധം ഉണ്ടായിരുന്ന ഇദ്ദേഹം ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിനു വഴങ്ങി തന്നെയാണ് പ്രവാസ ജീവിതം നയിച്ചതും. സ്വദേശത്ത് ആയിരിക്കുമ്പോഴും വിദേശത്തായിരിക്കുമ്പോഴും ഫ്രെഡിക്ക് രാഷ്ട്രീയം ഉണ്ടായിരുന്നു അത് ഉമ്മൻചാണ്ടിയെ ചുറ്റിപ്പറ്റി ഉള്ളതായിരുന്നു.
കോളേജ് വിദ്യാഭ്യാസകാലത്ത് കെഎസ്‌യുവിലും പിന്നീട് യൂത്ത് കോൺഗ്രസിലും കോട്ടയത്ത് സജീവമായിരുന്ന ഇദ്ദേഹം പ്രവാസി ആയതിനുശേഷം കോൺഗ്രസിന്റെ പ്രവാസി സംഘടനകളുടെ ചേർന്നു സജീവ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായപ്പോഴാണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധ ഈ ചെറുപ്പക്കാരനിൽ പതിഞ്ഞത്. തുടർന്ന് രണ്ടുവർഷം മുമ്പ് ഇദ്ദേഹത്തെ യൂത്ത് കോൺഗ്രസിന്റെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന IYC INTERNATIONAL VICE CHAIRMAN പദവിയിലേക്ക് നിയോഗിക്കുകയായിരുന്നു. ഈ പദവിയോട് പുലർത്തിയ ഉത്തരവാദിത്വവും അതുമൂലം പാർട്ടിക്ക് ഉണ്ടായ വളർച്ചയുമാണ് ഇപ്പോൾ IYC INTERNATIONAL CHAIRMAN ചെയർമാൻ പദവിയിലേക്കും അതുവഴി യൂത്ത് കോൺഗ്രസ് ദേശീയ നേതൃനിരയുടെ ഭാഗമായും ഫ്രെഡിയെ നിയോഗിക്കുവാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നിൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചാണ്ടി ഉമ്മന് ഔട്ട് റീച്ച് സെൽ ദേശീയ പദവി നഷ്ടപ്പെട്ട് മാസങ്ങൾക്കകം മറ്റൊരു പുതുപ്പള്ളികാരനെ സമാനമായ പദവിയിലേക്ക് ദേശീയ നേതൃത്വം നിയോഗിച്ചു എന്നത് വേറൊരു കൗതുകമാണ്. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതൃനിരയുമായി അടുത്ത ബന്ധം പുലർത്തുന്ന ഫ്രെഡി സംസ്ഥാന കോൺഗ്രസിലെ മുതിർന്ന പല നേതാക്കൾക്കും പ്രിയപ്പെട്ടവൻ കൂടിയാണ്. കോലാഹലങ്ങൾ ഇല്ലാതെ പദവിയുടെ പ്രകടനപരതകൾ ഇല്ലാതെ തന്നിൽ അർപ്പിച്ച ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കിയ ഒരു പ്രവർത്തകന് കോൺഗ്രസ് നേതൃത്വം നൽകിയ അംഗീകാരം ആയിട്ടാണ് പലരും ഫ്രെഡിയുടെ സ്ഥാനലബ്ധിയെ കാണുന്നത്.
ലക്ഷ്യമിടുന്നത് യുവജനങ്ങൾക്ക് അന്താരാഷ്ട്ര സാധ്യതകൾ പ്രാപ്യമാക്കുന്ന പ്രവർത്തനങ്ങൾകേരളത്തിലെയും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെയും യുവജനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ വിഭവ സമാഹരണവും അവസരങ്ങളും സൃഷ്ടിക്കുവാനുള്ള പ്രവർത്തനങ്ങൾക്കാകും താൻ മുൻഗണന നൽകുകയെന്ന് ഫ്രഡി ജോർജ് വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധിയുടെ കാഴ്ചപ്പാടിനോട് ചേർന്നു നിന്ന് കൊണ്ട് പുതിയ ഇന്ത്യ പടുത്തുയർത്തുന്നതിൽ പങ്കാളിയാകുമെന്നും രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര ബോധമാണ് തന്നെ നയിക്കുന്നതെന്നും അദ്ദേഹം പറയുമ്പോൾ രാഷ്ട്രീയ സൗഭാഗ്യങ്ങൾ തേടി പാർട്ടി നേതൃത്വത്തിനെതിരെയും പാർട്ടിക്കെതിരെയും നീങ്ങുന്നവർക്കുള്ള കോൺഗ്രസിന്റെ കൃത്യമായ മറുപടികളിൽ ഒന്നാണ് ഈ ചെറുപ്പക്കാരൻ എന്ന് ഉറപ്പിക്കാൻ കഴിയും. സ്വദേശത്തും വിദേശത്തും സംരംഭക പ്രസ്ഥാനങ്ങളുമായി ജീവിതം പടുത്തുയർത്തുമ്പോഴും കൃത്യമായ രാഷ്ട്രീയ ബോധവും രാഷ്ട്രീയ പങ്കാളിത്തവും നിലനിർത്തുന്ന വ്യക്തിത്വം കൂടിയാണ് ഫ്രെഡിയുടേത്.