കോട്ടയം : സ്വാതന്ത്ര ഭാരതത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടി അഗ്നിശുദ്ധി തിരിച്ചു വന്നിരിക്കുകയാണെന്നും ഇടതുപക്ഷം എക്കാലവും, ഉമ്മൻ ചാണ്ടിക്കെതിരെ വ്യക്തിഹത്യ നടത്തി സമൂഹത്തെ തെറ്റി ധരിപ്പിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കോട്ടയം ഈസ്റ്റ് ബ്ലോക്ക് കമ്മറ്റി ഉമ്മൻ ചാണ്ടിയെ തേജോവധം ചെയ്തതിനെതിരെ നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ബ്ലോക്ക് പ്രസിഡന്റ് എസ്.രാജീവ് ആദ്യക്ഷത വഹിച്ചു. യോഗത്തിൽ,മുൻ ഡിസിസി പ്രസിഡന്റ് കുര്യൻജോയ്,വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് ടി.സി റോയ്,.ഡിസിസി ഭാരവാഹികളായ ജോണി ജോസഫ്,എം പി സന്തോഷ്കുമാർ,നന്ദിയോട് ബഷീർ,മുനിസിപ്പൽ ചെയർപ്പേഴ്സൺ ബിൻസി സബാസ്റ്റ്യൻ,യൂ ഡി എഫ് നിയോജകമണ്ഡലം കൺവീനർ സിബിജോൺ,മണ്ഡലം പ്രസിഡന്റ് മാരായ ജയൻ ബി മഠം, ജോൺചാണ്ടി,എസ്.ഗോപൻ,മുനിസിപ്പൽ കൗൺസിലർ മാരായ ജൂലിയസ്ചാക്കോ , ജയമോൾ ജോസഫ് ,ജയകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ ബൈജു മാറാട്ടുകുളം, അനീഷ് വരമ്പിനകം എന്നിവർ പ്രസംഗിച്ചു.