ഓണക്കിറ്റ്: എറണാകുളം ജില്ലയിൽ 8,96,973 കിറ്റുകൾ വിതരണം ചെയ്യും വിതരണം ചൊവ്വാഴ്ച മുതൽ

കൊച്ചി: ഓണത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിൽ ആകെ 8,96,973സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. ജില്ലയിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും, ക്ഷേമ കേന്ദ്രങ്ങളിലും, എൻ.പി.ഐ കാർഡ് വിഭാഗങ്ങൾക്കുമാണ് കിറ്റുകൾ വിതരണം ചെയ്യുക. സെപ്റ്റംബർ ഏഴ് വരെയാണ് കിറ്റ് വിതരണം. സെപ്റ്റംബർ ഏഴിനകം കിറ്റുകൾ കൈപ്പറ്റണം. ഏഴിനു ശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കില്ല.

Advertisements

ജില്ലയിൽ ആകെ 8,94,371 കിറ്റുകളാണ് വിവിധ റേഷൻ കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുന്നത്. ആഗസ്റ്റ് 23, 24 തീയതികളിലായി 36,985 മഞ്ഞ കാർഡുടമകൾക്കും 25, 26, 27 തീയതികളിലായി 2,71,812 പിങ്ക് കാർഡുകാർക്കും 29, 30, 31 തീയതികളിൽ 2,65,753 നീല കാർഡുകാർക്കും സെപ്റ്റംബർ 1, 2, 3 തീയതികളിലായി 3,19,821 കാർഡുകാർക്കും കിറ്റ് വിതരണം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ സാധിക്കാത്ത എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട കാർഡുടമകൾക്കും സെപ്റ്റംബർ 4 മുതൽ 7 വരെ കിറ്റ് വാങ്ങാം.

ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും ഉദ്യോഗസ്ഥർ നേരിട്ട് കിറ്റുകൾ എത്തിക്കും. 1,496 കിറ്റുകളാണ് ക്ഷേമ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്നത്. നാലു പേർക്ക് ഒരു കിറ്റ് വീതം വിതരണം ചെയ്യും. എൻ.പി.ഐ (പൊതു വിഭാഗം സ്ഥാപനം) കാർഡ് ഗുണഭോക്താക്കൾക്ക് നാല് കാർഡിന് ഒരു കിറ്റ് വീതവും വിതരണം ചെയ്യും. ജില്ലയിൽ 1,106 കിറ്റുകളാണ് ഈ വിഭാഗത്തിൽ വിതരണം ചെയ്യുന്നത്.

തുണിസഞ്ചി ഉൾപ്പെടെ 14 ഇനം അവശ്യസാധനങ്ങളുള്ള ഒരു കിറ്റ് 434 രൂപ ചെലവിലാണ് തയ്യാറാക്കിയിരിക്കുന്നത്. കശുവണ്ടി,നെയ്യ്,മഞ്ഞൾപൊടി, മുളകുപൊടി, തേയില, ഏലയ്ക്ക,വെളിച്ചെണ്ണ, ശർക്കര വരട്ടി/ ചിപ്പ്‌സ്,ഉണക്കലരി, ചെറുപയർ, തുവരപ്പരിപ്പ്, പഞ്ചസാര, ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിലുള്ളത്.

Hot Topics

Related Articles