ഓണ കിറ്റ് ഇല്ലായെന്ന് സര്‍ക്കാര്‍ പറയുന്നത് കൊലച്ചതി ; ഇത്തവണത്തെ ഓണം കാണം വിറ്റാല്‍ പോലും ഉണ്ണാൻ പറ്റാത്ത അവസ്ഥയാകും ; കിറ്റ് എല്ലാവര്‍ക്കും നല്‍കാൻ സർക്കാർ തയ്യാറാകണം ; രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഇത്തവണ എല്ലാവര്‍ക്കും ഓണക്കിറ്റില്ലെന്ന ധനമന്ത്രിയുടെ പ്രതികരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .ഓണക്കിറ്റ് ഇല്ലായെന്ന് സര്‍ക്കാര്‍ പറയുന്നത് കൊലച്ചതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓണക്കിറ്റ് ഇല്ലായെന്നും സാമ്പത്തിക പ്രതിസന്ധിയാണെന്നും പറയുന്ന സര്‍ക്കാരിന്റെ വാദം ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. ഇനിയുളള ദിവസങ്ങളില്‍ വില കുതിച്ച്‌ ഉയരുകയല്ലാതെ താഴോട്ട് വരില്ല. ഓണം വിപണിയില്‍ വലിയ തോതിലുളള വില കയറ്റം ജനങ്ങള്‍ നേരിടേണ്ട സാഹചര്യം ഉണ്ടാകും. അതുകൊണ്ട് ഈ സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം –


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാ സാധനങ്ങള്‍ക്കും തീപിടിച്ച വിലയാണ് ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ് , ഇങ്ങിനെ പോയാല്‍ ഇത്തവണത്തെ ഓണം കാണം വിറ്റാല്‍ പോലും ഓണം ഉണ്ണാൻ പറ്റാത്ത അവസ്ഥയാകും. ഓണ കിറ്റ് ഇല്ലായെന്ന് സര്‍ക്കാര്‍പറയുന്നത് കൊലച്ചതിയാണ് ഓണ കിറ്റ് എല്ലാവര്‍ക്കും നല്‍കണം. കോവിഡിനും അതിനും മുൻപും ഓണത്തിനു കിറ്റുകള്‍ നല്‍കിയിട്ടുണ്ട്. എല്ലാ കാലഘട്ടങ്ങളിലും ഓണ കിറ്റ് കൊടുത്തിട്ടുളളതാണ്. അതുകൊണ്ട് ഓണ കിറ്റ് ഇല്ലായെന്നും സാമ്ബത്തിക പ്രതിസന്ധിയാണെന്നും പറയുന്ന സര്‍ക്കാരിന്റെ വാദം ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല, അതുകൊണ്ട് ഓണത്തിനെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ കൊല്ലാകൊല ചെയ്യാതെ എല്ലാവര്‍ക്കും ഓണ കിറ്റ് കൊടുക്കാൻ സര്‍ക്കാര്‍ തയ്യാറാകണം.

സിവില്‍ സപ്ലൈകോയില്‍ സാധനങ്ങളൊന്നും കിട്ടാനില്ല ,പൊതു വിപണയില്‍ അരിവിലയുള്‍പ്പെടെയെല്ലാം കുതിച്ച്‌ കയറുകയാണ് എങ്ങിനെ ജനങ്ങള്‍ ജീവിക്കും, എങ്ങിനെ മുന്നോട്ട് പോകും ,സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ കാര്യങ്ങളില്‍ ഒന്നിലും ഒരു നടപടിയും സ്വീകരിക്കുന്നില്ല , വില കയറ്റം പിടിച്ച്‌ നിര്‍ത്താനുളള നടപടികളില്ല. മാര്‍ക്കറ്റ് ഇൻറ്റര്‍മെൻഷനില്ല അതു കാരണം പൊതു വിപണിയില്‍ എല്ലാ സാധനങ്ങള്‍ക്കും വില കുതിച്ച്‌ കയറിക്കൊണ്ടിരിക്കുകയാണ്.

ഇനിയുളള ദിവസങ്ങളില്‍ വില കുതിച്ച്‌ ഉയരുകയല്ലാതെ താഴോട്ട് വരില്ല.

ഓണമാകാൻ പോകുന്നതെയുളളൂ. ഓണം വിപണിയില്‍ വലിയ തോതിലുളള വില കയറ്റം ജനങ്ങള്‍ നേരിടേണ്ട സാഹചര്യം ഉണ്ടാകും. അതുകൊണ്ട് ഈ സന്ദര്‍ഭത്തില്‍ ഗവണ്‍മെന്റ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. മാര്‍ക്കറ്റ് ഇൻറ്റര്‍മെൻഷൻ ഉണ്ടാകണം ജനങ്ങളെ വിലകയറ്റത്തില്‍ നിന്ന് രക്ഷിക്കാനുളള നടപടി സ്വീകരിക്കണം’, ചെന്നിത്തല പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.