തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കും.
പകരമുള്ള അവധി 19ന് നല്‍കും. ഓണത്തിന് മുൻപ് തന്നെ കിറ്റ് വിതരണം പൂര്‍ത്തിയാക്കുകയാണ് ഭക്ഷ്യവിതരണവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി ജി ആര് അനില്‍ അറിയിച്ചു.
Advertisements
കഴിഞ്ഞ 23 മുതലാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. സര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് പലയിടത്തും ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് റേഷൻ കടകൾ ഞായറാഴ്ചയും തുറക്കുവാൻ ഭക്ഷ്യ വിതരണ വകുപ്പ് തീരുമാനിച്ചത്.