കുറിച്ചി കെ.എൻ.എം. പബ്ളിക് ലൈബ്രറി ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ സാംസ്ക്കാരിക സമ്മേളനം മുൻ ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. ലൈബ്രറി പ്രസിഡണ്ട് ടി.എസ്.സലിം, എൻ.ഡി. ബാലകൃഷ്ണൻ, പി.പി. മോഹനൻ, ഡോ. മാത്യു കുര്യൻ, കെ.ടി. ഷാജി മോൻ, സിയാദ് അബ്ദുൾ റഹ്മാൻ, ബിനു സോമൻ, മിനി തോമസ് എന്നിവർ സമീപം
കുറിച്ചി : ബാല്യത്തിലേയും കൗമാരത്തിലേയും ഓർമകൾ ഓടിയെത്തുന്ന ഉത്സവ മേളമാണ് ഓണമെന്ന് മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഓണനാളുകൾ മലയാളികളുടെ ഒരുമയുടെ പെരുമഉയർത്തുന്ന നാളുകളാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി കെ.എൻ. എം. പബ്ളിക് ലൈബ്രറി ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡണ്ട് ടി.എസ് സലിം അധ്യക്ഷനായിരുന്നു. മത്സരത്തിൽ പങ്കെടുത്ത് വിജയികളായവർക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം പി.കെ. വൈശാഖ് സമ്മാനദാനം നടത്തി.
റിട്ട. പ്രിൻസിപ്പാൾ ഡോ. മാത്യു കുര്യൻ, എൻ.ഡി. ബാലകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗം പ്രശാന്ത് മനന്താനം, പി.പി. മോഹനൻ, സുജാത ബിജു മിനി തോമസ്, സുരേന്ദ്രൻ സുരഭി , പി. ആർ. ബാലകൃഷ്ണപിള്ള, നിജുവാണിയപുരയ്ക്കൽ, പി.എസ്. കൃഷ്ണൻകുട്ടി, രാജൻ ചാക്കോ, ഹരിദേവ്, ജയവർദ്ധൻ, കെ.എൽ. ലളിതമ്മ എന്നിവർ ഓണസന്ദേശം നൽകി.