വൈക്കം: അത്ത ദിനത്തിൽ വല്ലകം ജീവനിലയത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ‘ അത്തം പത്തിന് പൊന്നോണം എന്റെ ഓണ ചിന്തകൾ ‘ എന്ന പരിപാടി പ്രശസ്ത ചലചിത്ര പിന്നണി ഗായകൻ വി.ദേവാനന്ദ് വല്ലകത്തുള്ള ജീവനിലയത്തിൽ നിലവിളക്കു കൊളുത്തി ഉൽഘാടനം ചെയ്തു. സമൂഹത്തിൽ ക്‌ശേശമനുഭവിക്കുന്നവർക്കും അശരണർക്കുമൊപ്പം ഓണം ആഘോഷി ക്കുകയാണ് ഏറ്റവും അർത്ഥവത്തായ കാര്യമെന്ന് ദേവാനന്ദ് പറഞ്ഞു.
റെനർജി സിസ്റ്റം സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ദേവാനന്ദ്. റെനർജി സിസ്റ്റത്തിന്റെ വൈക്കം ഡയറക്ടർ എം.വി. മനോജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈക്കം മുൻസിപ്പിൽ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ജീവനിലയത്തിലെ സഹോദരങ്ങൾക്ക് ഓണക്കോടി നൽകി ആദരിച്ചു. ലേബർ ഇൻഡ്യ പബ്ലിക്കേഷൻസ് ചെയർമാൻ ജോർജ്ജ് കുളങ്ങര , സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക,കഥകളി ആചാര്യൻ പള്ളിപ്പുറം സുനിൽ, പ്രൊഫ. സിറിയക്ക് ചോലംങ്കേരി, മാധ്യമ പ്രവർത്തകനും കവിയുമായ കെ.ആർ. സുശീലൻ, വിവിധ രാഷ്ട്രിയ ട്രേഡ് യൂണിയൻ നേതാക്കളായ ജെയ് ജോൺ പേരയിൽ, വി.റ്റി. ജെയിംസ്, ഇടവട്ടം ജയകുമാർ, സുബൈർ പുളിന്തു രിത്തിയിൽ ,ജോസ് കാലായിൽ , ഇ.കെ ജോസ്, സണ്ണി മണ്ണ ങ്കേരി, എം.ഡി. സത്യൻ, പി.എസ്. ബാബു തുടങ്ങിയവർ സംസാരിച്ചു. ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഓണ സദ്യയും നടന്നു.