ഓണാഘോഷത്തിനൊപ്പം അവധി ആഘോഷവും : കേരളത്തിന് ഇനിയുള്ള നാളുകൾ തുടര്‍ച്ചയായ അവധി ദിനങ്ങള്‍ 

തിരുവനന്തപുരം : ഓണാഘോഷത്തിനൊപ്പം അവധി ആഘോഷവും. കേരളത്തിന് ഇനിയുള്ള നാളുകൾ തുടര്‍ച്ചയായ അവധി ദിനങ്ങള്‍. തുടര്‍ച്ചയായി നാലും പിന്നീട് പതിനൊന്നും അവധിദിനങ്ങള്‍. ഓണം, ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണജയന്തി, രണ്ടാം ശനി,ഞായറാഴ്ചകള്‍ എന്നിങ്ങനെ 15 അവധിദിനങ്ങളാണ് മലയാളിയെ കാത്തിരിക്കുന്നത്. ഇതില്‍ സ്‌കൂളുകള്‍ പത്തുദിവസത്തേക്കും സര്‍ക്കാര്‍ ഓഫീസുകള്‍ രണ്ടാഴ്ചയോളവും അവധിയിലാകും. ആറുദിവസം അവധിയെടുത്താല്‍ സര്‍ക്കാര്‍ ജീവനക്കാരന് 15 ദിവസം വീട്ടിലിരിക്കാമെന്നര്‍ത്ഥം. പലരും ഇക്കാലയളവില്‍ ടൂറിന് പരിപാടിയിടുകയാണ്. കുട്ടികളെ പോലെ ജീവനക്കാരും ബാങ്കുകളും അവധിയുടെ ആലസ്യത്തിലാകുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് നിവര്‍ത്തിക്കേണ്ട പല സേവനങ്ങളും ലഭിക്കില്ല.

Advertisements

അവധികള്‍ ഇങ്ങനെ :


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കൂൾ സെപ്തംബര്‍ നാലിന് തുറക്കും 

സര്‍ക്കാര്‍ ഓഫീസുകള്‍- 27 മുതല്‍ 31 വരെ, 6ന് ശ്രീകൃഷ്ണജയന്തി. 9ന് രണ്ടാം ശനി, 10ന് ഞായർ 

ബാങ്ക്- 26 മുതല്‍ 30 വരെ 

റേഷന്‍ കട- 29,30,31. ഞായറാഴ്ച തുറക്കും

Hot Topics

Related Articles