ഓണക്കാലത്ത് അത്യാവശ്യ സാധനങ്ങളുടെ വിലവർധനവ് : പ്രതിഷേധവുമായി ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ

കോട്ടയം : ഓണക്കാലത്ത് അത്യാവശ്യ സാധനങ്ങളുടെ വിലവർധനവിൽ പ്രതിഷേധവുമായി ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ.  കോട്ടയം സിവിൽ സപ്ലൈസ് ഓഫീസിനു മുമ്പിലാണ് ഡി കെ ടി എഫിന്റെ പ്രതിഷേധ ധർണ നടന്നത്.. അത്യാവശ്യ സാധനങ്ങളുടെ വിലവർധനവ് ജനങ്ങളോട് ചെയ്യുന്ന വഞ്ചനയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.. ഇടതുപക്ഷ സർക്കാർ അടിയന്തരമായി വില വർദ്ധനവ് പിൻവലിക്കണമെന്നും, ഇടതുപക്ഷ നേതാവായിരുന്ന ഇ. ചന്ദ്രശേഖരൻ നടപ്പാക്കിയ (മുൻ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി) തീരുമാനങ്ങൾ ഓർക്കണം എന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.. സിവിൽ സപ്ലൈസ് ഓഫീസ് മുൻപിൽ നടന്ന പ്രതിഷേധ ധർണയിൽ ഡി കെ ടി എഫ് ജില്ലാ അധ്യക്ഷൻ പി കെ ഷാജി അധ്യക്ഷത വഹിച്ചു.. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സിബി ജോൺ, യുഡിഎഫ് കൺവീനർ എസ്. രാജീവ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഷീബ പുന്നൻ, നന്ദിയോട് ബഷീർ, ഡി കെ ടി എഫ് നേതാക്കളായ അൽഫോൻസ്, അനിൽകുമാർ ജോസ് ആലപ്പറ, സിബി പുതുപ്പള്ളി, വി ടി ജെയിംസ്, രഞ്ജിത്ത് ജോർജ്, ജെയിംസ് കാണക്കാരി, ജോസ് രാമപുരം, ജോസ് പ്രസാദ്,  ബിനു പുതുപ്പള്ളി, ഫൈസൽ കാഞ്ഞിരപ്പള്ളി, ജിജിമോൻ കടുത്തുരുത്തി തുടങ്ങിയവർ ധർണ്ണയിൽ പങ്കെടുത്തു. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.