ഓണം ഖാദി മേള: കൂപ്പൺ നറുക്കെടുപ്പ് നടത്തി : വിജയിയെ അറിയാം

കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം മേളയോടനുബന്ധിച്ചുള്ള നാലാമത് ജില്ലാതല കൂപ്പൺ നറുക്കെടുപ്പ് ആലപ്പുഴ സർവോദയ സംഘിന്റെ കോട്ടയം ഷോറൂമിൽ വെച്ച് നടന്നു. 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറിന് നിതിൻ മാത്യു അർഹനായി. (കൂപ്പൺ നമ്പർ- 393200).കാനറാ ബാങ്ക് സീനിയർ മാനേജർ അതുല്യ ഹരിദാസ് നറുക്കെടുപ്പ് നിർവഹിച്ചു. ചടങ്ങിൽ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസർ ജെസി ജോൺ, ഷോറും മാനേജർ അനിത് എന്നിവർ പങ്കെടുത്തു. സെപ്റ്റംബർ നാലുവരെയാണ് മേള. ഓണം മേളയോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. കൂടാതെ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനകാർക്കും അധ്യാപകർക്കും 1,00,000/-രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്.

Advertisements

Hot Topics

Related Articles