ഏറ്റുമാനൂർ : ഓണം തുരുത്ത് എൽ പി സ്കൂളിന് എസ് പി പിള്ള സ്മാരക ട്രസ്റ്റ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ സെക്രട്ടറി ജി ജഗദീഷ് (സ്വാമി ആശാൻ) എന്നിവർ ചേർന്ന് സ്കൂൾ പിറ്റിഎ ഭാരവാഹികൾക്ക് പഠനോപകരണങ്ങൾ കൈമാറി. പിറ്റിഎ പ്രസിഡന്റ് അരുൺ തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വായനാ ദിനാചരണ ചടങ്ങിലാണ് പഠനോപകരണങ്ങൾ കൈമാറിയത്. വി പി മോഹനൻ വായനാ ദിന സന്ദേശം നൽകി.
Advertisements
ഗണേഷ് ഏറ്റുമാനൂർ , ജി ജഗദീഷ് (സ്വാമി ആശാൻ), റൂബി കെ നൈനാൻ എന്നിവർ പ്രസംഗിച്ചു.