കൊച്ചി : ഓണാവധിക്ക് ശേഷമുള്ള തിരക്ക് പരിഗണിച്ച് എറണാകുളം -ചെന്നൈ എഗ്മോർ റൂട്ടിൽ (ട്രെയിൻ നമ്പർ- 06044/06043) ഓണം സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ഓണാവധി കഴിഞ്ഞ് ഉണ്ടാകാനിടയുള്ള തിരക്ക് പരിഗണിച്ചാണ് സ്പെഷ്യൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചത്.
സെപ്തംബർ മൂന്നിനു രാത്രി 8.25ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.45ന് ട്രെയിൻ എഗ്മോറിൽ എത്തും.തിരിച്ച്നാലിനു പകൽ 2.10ന് എഗ്മോറിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം പകൽ 3.15ന് എറണാകുളത്ത് ട്രെയിൻ എത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം തിരുവനന്തപുരം, മലബാർ മേഖലകളിലേക്ക് ഓണം സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ ഇതുവരെ അനുവദിച്ചിട്ടില്ല. ഇതുമൂലം ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് നിരവധി പേരാണ് അമിത ടിക്കറ്റ് നിരക്കിൽ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യേണ്ടിവരുന്നത്.