കോത്തല : ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കോത്തലയിലെ തിരുമുറ്റത്ത് നാഷണൽ സർവ്വീസ് സ്കീം വിളയിച്ച ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് മഹോത്സവ ഉദ്ഘാടനം കൃഷി ഓഫീസർ അമല മേരി ജോർജ്ജ് നിർവഹിച്ചു. വിളവെടുത്ത ബന്ദിപൂക്കൾ സ്കൂളിലെ ഓണാഘോഷങ്ങൾക്ക് മാറ്റു കൂട്ടി.
കൂടാതെ ജി വി എച്ച് എസ് എസ് കോത്തല കുടുംബത്തിലെ അർഹരായ കുറച്ച് അംഗങ്ങൾക്ക് ഓണക്കിറ്റ് സമ്മാനമായി നൽകുകയും ചെയ്തു. വാർഡ് മെമ്പർ അനിൽ കൂരോപ്പട, പി ടി എ പ്രസിഡൻ്റ് രജ്ജിത്ത് കെ കെ, പ്രിൻസിപ്പാൾ റസിന എസ്, സ്കൂൾ എച്ച് എം കൃഷ്ണകുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സ്മിത ഇ.എസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു .
Advertisements