ഇടയ്‌ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ പുരോഗതിക്ക് തടസം സൃഷ്ടിക്കും; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന റിപ്പോർട്ട് അംഗീകരിച്ച്‌ കേന്ദ്ര മന്ത്രിസഭ

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ശുപാർശ ചെയ്യുന്ന പാനല്‍ റിപ്പോർട്ട് അംഗീകരിച്ച്‌ കേന്ദ്ര മന്ത്രിസഭായോഗം. രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മന്ത്രിസഭയ്‌ക്ക് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടില്‍ ഒരേസമയം തെരഞ്ഞെടുപ്പുകള്‍ നടപ്പാക്കുന്നതിനുള്ള സമഗ്രമായ മാർഗരേഖ തയാറാക്കിയിട്ടുണ്ട്. കമ്മിറ്റി മുന്നോട്ട് വച്ച നിർദ്ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. പാർലമെൻ്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

Advertisements

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ലോക്സഭാ, നിയമസഭാ, തദ്ദേശീയ തെരഞ്ഞെടുപ്പുകള്‍ ഒരു ഏജൻസിയുടെ കുടക്കീഴിലാകും നടപ്പാക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന്റെ ആവശ്യകത ഉയർത്തിക്കാട്ടിയിരുന്നു. ഇടയ്‌ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ പുരോഗതിക്ക് തടസം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെരഞ്ഞെടുപ്പുകളുടെ എണ്ണം കുറയ്‌ക്കുന്നതിലൂടെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ഇടയ്‌ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ സൃഷ്ടിക്കുന്ന വൻ സാമ്പത്തിക ചെലവും ഭരണപരമായ ബുദ്ധിമുട്ടുകളും ഇതിലൂടെ ലഘൂകരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Hot Topics

Related Articles