നെടുമ്പാശേരി: ഒന്നരക്കിലോയോളം സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേരെ കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി. കുവൈത്തിൽനിന്നെത്തിയ ചെർപ്പുളശ്ശേരി സ്വദേശി ഷറഫുദീൻ, ഫ്ളൈ ദുബായ് വിമാനത്തിൽ ദുബായിയിൽനിന്നെത്തിയ പൊന്നാനി നരിപറമ്പ് സ്വദേശി കുഞ്ഞിപ്പ എന്നിവരാണ് പിടിയിലായത്. ആഭരണങ്ങൾ കടത്താൻ ശ്രമിച്ച ഷാർജയിൽ നിന്നെത്തിയ ഷിഹാബുദീനെയും പിടികൂടി.
ഒരുകിലോ സ്വർണമാണ് കുഞ്ഞിപ്പ കടത്താൻ ശ്രമിച്ചത്. ഷറഫുദീൻ അരക്കിലോയും. ഇരുവരും സ്വർണമിശ്രിയം കാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. ഇവർ ആർക്കുവേണ്ടിയാണ് സ്വർണം കടത്തിയതെന്ന് വ്യക്തമല്ല. ഇക്കാര്യവും ഇവർ മുൻപ് സ്വർണം കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നയതന്ത്ര സ്വർണക്കടത്ത് പിടിക്കപ്പെട്ടതിനുശേഷം സംസ്ഥാനത്ത് സ്വർണകള്ളടത്ത് അല്പമൊന്ന് കുറഞ്ഞിരുന്നുവെങ്കിലും അടുത്തകാലത്തായി വീണ്ടും കൂടിയിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാൻ പുതിയ മാർഗങ്ങളാണ് കടത്തുകാർ സ്വീകരിക്കുന്നത്. അടുത്തിടെ സാനിട്ടറി പാഡിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചതിന് മലയാളി യുവതിയെ പിടികൂടിയിരുന്നു.