അഖിൽ സജീവിനെതിരെ കൂടുതൽ പരാതി; നോർക്ക റൂട്ടിൽ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം തട്ടിയതായി പരാതി

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് പണം തട്ടിയ പരാതിയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന അഖിൽ സജീവിനെതിരെ കൂടുതൽ പരാതി. നോർക്ക റൂട്ടിൽ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് വെളിപ്പെടുത്തി.

Advertisements

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാൾ പണം തട്ടിയത്. പിന്നീട് സിപിഎം ഇടപെട്ട് പണം തിരികെ നൽകിയെന്നും തന്റെ പരാതിയെ തുടർന്നാണ് അഖിലിനെതിരെ സിപിഎം നടപടി എടുത്തതെന്നും ശ്രീകാന്ത് വ്യക്തമാക്കി. നോർക്ക റൂട്ട്സിൽ ഭാര്യക്ക് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് അഖിൽ സജീവ് പണം വാങ്ങിയതെന്നും അഡ്വക്കേറ്റ് ശ്രീകാന്ത് വിശദമാക്കി. 

Hot Topics

Related Articles