സംഘർഷത്തിന് അയവില്ല ; പശ്ചിമബംഗാളിൽ ഒരു തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു

കൊൽക്കത്ത: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ വിവിധ ഇടങ്ങളിൽ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാൾ കൂടി കൊല്ലപ്പെട്ടു. തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകൻ മുസ്തഫ ഷെയ്ക്ക് എന്നയാൾ മർദനമേറ്റ് മരിച്ചത്. കാളി​ഗഞ്ചിലായിരുന്നു സംഘർഷം.

Advertisements

പാർട്ടി വിട്ട് കോൺ​ഗ്രസിൽ ചേർന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് ടിഎംസി ആരോപിച്ചു. സംഘർഷമുണ്ടായ 24 പർ​ഗാനസിൽ ​ഗവർണർ സിവി ആനന്ദബോസ് സന്ദർശനം നടത്തി. ​ഗവർണർ ബിജെപിക്കാരെപോലെയാണ് പ്രവർത്തിക്കുന്നതെന്ന് ടിഎംസി പറഞ്ഞു. ബിജെപിയും സിപിഎമ്മും കോൺ​ഗ്രസും പറയുന്നതു നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നും ടിഎംസി ജനറൽ സെക്രട്ടറി കുനാൽഘോഷ് വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ നാലു പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. സിപിഎം, ഇന്ത്യന്‍ സെക്യുലര്‍ ഫോഴ്സ്, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാനദിനത്തിൽ ഭംഗര്‍, ചോപ്ര, നോര്‍ത്ത് ദിനജ് പൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. എന്നാല്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളാണ് സംഘര്‍ഷത്തിന് ഉത്തരവാദികളെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി തിരിച്ചടിച്ചു.

പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ 75000 ത്തിൽ പരം സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത്. ജൂലൈ എട്ടിനാണ് പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസ് മുഖ്യ കക്ഷിയായ ബംഗാളിൽ ബിജെപിയാണ് പ്രധാന എതിരാളി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.