ഏറ്റുമാനൂർ: മായം രഹിത ഓണക്കമ്പോളം ഉറപ്പാക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകെെ എടുക്കണമെന്ന് ഏറ്റുമാനൂർ സേവാ സമിതി പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ ആവശ്യപ്പെട്ടു. ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലിജാേർജിന് ഏറ്റുമാനൂർ നഗര പരിധിയിൽ മായം രഹിത ഓണക്കമ്പോളം ഉറപ്പാക്കണമെന്ന് ആവശ്യപെട്ട് നിവേദനം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണം വിപണി ലക്ഷ്യമിട്ട് അയൽ സംസ്ഥാനങ്ങളിൽ വ്യാജ വെളിച്ചെണ്ണ അടക്കമുള്ള മായം കലർന്ന വിവിധ ഭക്ഷ്യ എണ്ണകളുടെ നിർമ്മാണം വ്യാപകമായി നടക്കുന്നണ്ടന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പരിശോധനകൾ ഊർജ്ജിതമാക്കണമെന്നും അതത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഭക്ഷ്യ എണ്ണ അടക്കമുള്ള വിവിധ കമ്പനികളുടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് വിധേയമാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റുമാനൂർ നഗര പരിധി മായം രഹിതമായി സംരക്ഷിക്കുവാൻ നഗരസഭ പ്രതിജ്ഞാബന്ധമാണെന്നും മേൽ നടപടികൾ സ്വീകരിച്ച് ഏറ്റുമാനൂരിൽ മായം രഹിത കമ്പോളം ഉറപ്പാക്കുമെന്നും നഗരസഭ അധ്യക്ഷ ലൗലി ജോർജ് ഉറപ്പ് നൽകിയതായി ഏറ്റുമാനൂർ സേവാ സമിതി ഭാരവാഹികളായ ഗണേഷ് ഏറ്റുമാനൂർ, സിറിൾ ജി നരിക്കുഴി, സുരേഷ് ബാബു പി ബി എന്നിവർ അറിയിച്ചു.