ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ; നിയന്ത്രണം അടുത്ത വർഷം വരെ

ദില്ലി: ഇന്ത്യയിൽ നിന്നുള്ള ഉള്ളി കയറ്റുമതി അടുത്ത വർഷം വരെ നിരോധിച്ച് കേന്ദ്രസർക്കാർ. അടുത്ത വർഷം മാർച്ച്‌ 31 വരെയാണ് കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തിയിട്ടുള്ളത്. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളിൽ മഴയിൽ വിളനാശം ഉണ്ടായതോടെ വിപണിയിൽ ഉള്ളി വില കുതിച്ചുയർന്നിരുന്നു. ഈ വിലക്കയറ്റം പിടിച്ചു നിർത്താനാണ് കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തിയത്.

Advertisements

ഉള്ളിക്ക് നേരത്തെ വില കുത്തനെ ഉയർന്നിരുന്നു. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉള്ളിവില നിയന്ത്രിക്കാൻ സർക്കാർ മുൻകൈ എടുത്തിരുന്നു. ഒട്ടുമിക്ക ഇന്ത്യൻ വിഭവങ്ങളുടെയും അടിസ്ഥാന ഘടകമാണ് ഉള്ളി. അതിന്റെ വിലയിലെ വർദ്ധനവ് അടിസ്ഥാന വർഗത്തെ സ്വാധീനിക്കാൻ പോന്നവയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിൻ്റെ നീക്കം. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.