ഓൺലൈൻ വായ്പ തട്ടിപ്പ് സംഘത്തെ അമർച്ച ചെയ്യാനുള്ള നെട്ടോട്ടത്തിൽ സൈബർ പൊലീസ്; ഭരണസിരാകേന്ദ്രത്തിൽ ഓഫീസ് ഉണ്ടെന്ന് അവകാശപ്പെട്ട് തട്ടിപ്പ് സംഘത്തിന്റെ വിളയാട്ടം

കോട്ടയം: ഓൺലൈൻ വായ്പ തട്ടിപ്പ് സംഘത്തെ അമർച്ച ചെയ്യാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പൊലീസിൻ്റെ വിദഗ്ദ്ധരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സൈബർ ഓപ്പറേഷൻ സെൽ ഓടുമ്പോൾ, ഭരണസിരാകേന്ദ്രത്തിൽ ഓഫീസ് ഉണ്ടെന്ന് അവകാശപ്പെട്ട് ഓൺലൈൻ വായ്പ തട്ടിപ്പ് സംഘം വിളയാടുന്നു. 24 മണിക്കൂറും നവസാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിച്ച് തട്ടിപ്പ് സംഘത്തെ നിയമനടപടികളിലൂടെ നേരിടുമ്പോൾ വളരെ ശക്തമായി തന്നെ നവസാമൂഹ്യമാധ്യമങ്ങളീൽ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും മുഖചിത്രങ്ങളും ദേശീയ ചിഹ്നവും ഉപയോഗിച്ചാണ് ഓൺലൈൻ വായ്പ തട്ടിപ്പ് പുരോഗമിക്കുന്നത്.

Advertisements

പ്രധാനമന്ത്രിയുടെ മുദ്ര ലോൺ അഥവാ പിഎംഎംവൈ വ്യക്തിഗത വായ്പ അനുവദിച്ചു എന്നും വായ്പ ലഭിക്കുന്നതിനായി അപേക്ഷകർ ലോൺ പ്രോട്ടക്ഷൻ ഇൻഷുറൻസിനായി രണ്ടായിരം രൂപ ഗൂഗിൾ പേ, അല്ലെങ്കിൽ ഫോൺ പേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഈമെയിൽ, വാട്സ് ആപ്പ്, ഫോൺ സന്ദേശം എത്തും ഫോണിലും വാട്സ് ആപ്പിലും സന്ദേശവും, വിളിക്കുന്നവർ അതാത് സംസ്ഥാനത്തെ പ്രദേശീകഭാഷയീൽ തന്നെയാണ് ഇടപെടൽ. വ്യക്തിയുടെ വിശ്വാസം നേടാൻ കേരളത്തിൽ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റീലെ രണ്ടാം നിലയിൽ ഓഫീസ് ഉണ്ടെന്നും മേൽവിലാസവും നൽകും. പീന്നീട് ലോൺ പ്രോട്ടക്ഷൻ ഇൻഷുറൻസ് എടുത്തുവെന്ന് കാണിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സീൽ ചെയ്ത ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എത്തും. അതിൽ നമ്മുടെ വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും ചേർത്തപ്പെട്ടിരിക്കും ഇതിന് ശേഷം രണ്ടായിരം രൂപ ഇൻഷുറൻസ് തുക ആവശ്യപ്പെട്ട് വിളികളും, പണം അയിക്കേണ്ട ഗൂഗിൾ – ഫോൺ വിവരങ്ങൾ സന്ദേശമായി വീണ്ടും എത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പണം നൽകിയാൽ ഇൻഷുറൻസ് തുകയായി നൽകുന്ന രണ്ടായിരം രൂപയും നമ്മുടെ ബാങ്ക് അക്കൗണ്ട്, മറ്റ് ഈമെയിൽ വാട്സ് ആപ്പ് ഇവയും സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങൾ പൂർണ്ണമായും ഈ തട്ടിപ്പ് സംഘം ഹാക്ക് ചെയ്യുന്നു. ഓൺലൈൻ വായ്പ തട്ടിപ്പ് സംഘം നവസാമൂഹ്യമാധ്യമ രംഗം കീഴ്പ്പെടുത്തിയിരിക്കുകയാണ്. സൈബർ ഓപ്പറേഷൻ സെൽ നിരന്തരമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ മറുവശത്ത് ഓൺലൈൻ വായ്പ തട്ടിപ്പ് സംഘം തങ്ങളുടെ ഇരകളെ വീഴ്ത്തി സാമ്പത്തിക നഷ്ടം വരുത്തിയിരിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.