ഭാവിയിലെ തൊഴിൽ ; വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ വർക്ക്ഷോപ്പ്

തിരുവനന്തപുരം : കേരള നോളജ് ഇക്കോണമി മിഷൻ ആവിഷ്‌ക്കരിച്ച കേരള സ്കിൽ എക്സ്പ്രസിൻ്റെ ഭാഗമായി അവസാന വർഷ വിദ്യാർത്ഥികൾക്കായി “ഭാവിയിലെ തൊഴിൽ” എന്ന വിഷയത്തിൽ ഓൺലൈൻ വർക്ക്ഷോപ്പ് സീരീസ് സംഘടിപ്പിക്കുന്നു. 24 വരെ രാത്രി 7 .30 മുതൽ 9 .00 വരെ വർക്ക്ഷോപ്പ്.

Advertisements

ഡിഡബ്ള്യുഎംഎസ് പ്ലാറ്റ്ഫോം വഴിയാണ് വർക്ക്ഷോപ്പ് നടത്തുന്നത്. തൊഴിൽ മേഖലയിലെ മാറ്റങ്ങൾ’ പുതിയ തൊഴിൽ അവസരങ്ങൾ എന്നിവയെ കുറിച്ച് ആധ്യാപകർക്കും വിദ്യാർത്ഥികൾക്കും അതാത് മേഖലയിലെ പ്രമുഖരുമായി സംവദിക്കാം. ഡോ. മുരളി തുമ്മാരുകുടി (ഡയറക്ടർ, ജി – 20 ഗ്ലോബൽ ഇനിഷ്യേറ്റീവ് കോഡിനേഷൻ ഓഫീസ്, യുഎൻസിസിസിഡി) മനു മോഹനൻ (മാനേജർ, കെപിഎംജി), രാജീവ് ഷാ(ചീഫ് ഫിനാൻസ് ഓഫീസർ – ബേൺസ് ബ്രെറ്റ് മസഊദ്‌ ഇൻഷുറൻസ് എൽഎൽസി, അബു ദാബി), നിഖിൽ ചന്ദ്രൻ(ഫൗണ്ടർ ആൻഡ് സിഇഒ, ടൈൽട് ലാബ്സ് ) നതാലി മില്ലർ ജാദവ് (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഫാന്റം എഫ്എക്സ്) പ്രൊഫ. (ഡോ) സുനിൽ (ഡയറക്ടർ, ഐഐഐസി) ബർഖ ദത് (മോജോ, എക്സ് എൻഡിടിവി) തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് -https://profiling.knowledgemission.kerala.gov.in/skillexpress/ എന്ന ലിങ്കിലൂടെ പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് -0471 2737883,+91 87146 11495 .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.