ഇടുക്കി: നവകേരള സദസ്സ് നടന്ന് ഒന്നര മാസം കഴിയുമ്പോൾ ഇടുക്കിയിൽ ലഭിച്ച പരാതികളിൽ തുടർ നടപടി എടുത്തത് ഇരുപത് ശതമാനം മാത്രം. പട്ടയം, ചികിത്സാ സഹായം, കയറിക്കിടക്കാനുള്ള വീട് എന്നിവയ്ക്കായി ലഭിച്ച പരാതികളാണ് പരിഹാരം കാണാൻ കഴിയാത്തവയിൽ ഭൂരിഭാഗവും. ഇടുക്കിയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നടന്ന നവകേരള സദസ്സിൽ കിട്ടിയത് 42236 പരാതികൾ. ഇതുവരെ നടപടി സ്വീകരിച്ചത് 8679 പരാതികളിൽ മാത്രം.
ഏറ്റവും കൂടുതൽ പരാതികൾ കിട്ടിയത് റവന്യൂ വകുപ്പിനാണ്. 15570 എണ്ണം. ഇതിൽ 400 എണ്ണത്തിൽ നടപടിയെടുത്തു. കിട്ടിയതിൽ 6300 ലധികവും ചികിത്സ സഹായത്തിനും 4500 ഓളം പട്ടയം സംബന്ധിച്ചതുമാണ്. ഇവ പരിഹരിക്കാൻ സർക്കാർ തലത്തിൽ നിന്നും ഉത്തരവുകൾ വേണം. 11501 പരാതികളുള്ള തദ്ദേശ സ്വയംഭരണ വകുപ്പിൽ 5548 എണ്ണത്തിലാണ് നടപടിയുണ്ടായത്. ഏറ്റവും കൂടുതൽ പരാതികൾക്ക് പരിഹാരമുണ്ടാക്കിയത് പോലീസാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിട്ടിയ 280 എണ്ണത്തിൽ 272 ഉം നടപടിയെടുത്തു. സഹകരണ വകുപ്പിലെ 2203 എണ്ണത്തിൽ 1009 എണ്ണവും സിവിൽ സപ്ലൈസിലെ 506 എണ്ണത്തിൽ 137 എണ്ണവും തൊഴിൽ വകുപ്പിലെ 586 എണ്ണത്തിൽ 291 എണ്ണത്തിലും നടപടികളെടുത്തു. വനംവകുപ്പ് 154 ൽ 91 എണ്ണത്തിലാണ് നടപടിയെടുക്കാനായത്. ലൈഫ് ഭവന പദ്ധതിയിലുൾപ്പെടെ വീടിനായി കിട്ടിയ അപേക്ഷകളും തീർപ്പുണ്ടാക്കാൻ ബാക്കി നിൽക്കുന്നവയിലുണ്ട്. ഭൂപതിവ് നിയമ ഭേദഗതി ഗവർണർ ഒപ്പിട്ടാൻ കൂടുതൽ പരാതികൾക്ക് വേഗത്തിൽ പരിഹാരമുണ്ടാക്കാൻ കഴിയുമെന്നാണ് ജില്ല ഭരണകൂടത്തിൻറെ കണക്കു കൂട്ടൽ.