കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തില്‍ അപമാനിച്ചതായി പരാതി. മന്ത്രി പി രാജീവിന്റെ അസിസ്റ്റന്റ് പിഎസ് ആയ സേതുരാജ് ബാലകൃഷ്ണന് എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്.കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സേതുരാജ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് പരാതി.
അര നൂറ്റാണ്ട് എത്തുന്ന എന്റെ ജീവിതത്തില്‍ ഞാൻ സമ്പാദിച്ചതെല്ലാം ഉമ്മൻചാണ്ടിയോടുള്ള വെറുപ്പാണ് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിന്റോ ജോണ്‍ ആണ് പരാതി നല്‍കിയത്. നേരത്തേയും ഉമ്മൻചാണ്ടിയെ അപമാനിച്ചവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടൻ വിനായകനെതിരേയും പൊലീസ് കേസെടുത്തിരുന്നു.