ഉമ്മന്‍ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാര്‍ക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ല ; പി കെ കുഞ്ഞാലിക്കുട്ടി

ന്യൂസ് ഡെസ്ക് : ഉമ്മന്‍ചാണ്ടിയില്ലാത്ത പുതുപ്പള്ളിക്കാര്‍ക്ക് ചാണ്ടി ഉമ്മനോളം പാകമാകുന്ന മറ്റൊരാളില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി .
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ചാണ്ടി ഉമ്മന് വിജയാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലികുട്ടിയുടെ
ഫെയ്‌സ്ബുക് പോസ്റ്റ്

Advertisements

പുതുപ്പള്ളിയില്‍ യു.ഡി.എഫ്. ചരിത്ര വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഉമ്മന്‍ ചാണ്ടിയെന്ന മഹാപ്രതിഭാസം തെളിച്ച വഴികളിലൂടെ അപ്പയുടെ ഗുണഗണങ്ങള്‍ പേറുന്ന പുത്രന് പുതുപ്പള്ളിയുടെ സ്പന്ദനങ്ങളറിഞ്ഞു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles