തെളിവുകളടങ്ങിയ പർപ്പിൾ കളർ ലാപ് ടോപ്പ് ഉമ്മൻ ചാണ്ടിയുടെ കൈവശം ; വീട്ടിൽ എത്തിയത് തന്റെ ലാപ് ടോപ്പ് തിരികെ വാങ്ങാൻ ; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീട്ടിൽ പ്രതിഷേധവുമായെത്തിയ യുവതിയുടെ പ്രതികരണം ഇങ്ങനെ : വീഡിയോ കാണാം

കോട്ടയം : ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തിയത് തന്റെ പർപ്പിൾ കളർ ലാപ് ടോപ്പ് തിരികെ വാങ്ങാനായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രതിഷേധവുമായെത്തിയ യുവതി . മുന്‍ മന്ത്രി ജോസ് തെറ്റയില്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയ കേസിലെ ഇര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി ഇന്ന് രംഗത്ത് എത്തിയിരുന്നു. എന്നാൽ തെറ്റയിൽ വിഷയത്തിലെ തെളിവുകളും തന്റെ പല സ്വകാര്യ വിവരങ്ങളുമടങ്ങിയ തന്റെ ലാപ് ടോപ്പ് ഉമ്മൻ ചാണ്ടിയുടെ പക്കലുണ്ട് എന്നും അത് തിരികെ വാങ്ങാനാണ് എത്തിയത് എന്നുമാണ് യുവതിയുടെ പുതിയ വെളിപ്പെടുത്തൽ.

Advertisements

തനിക്ക് 2 കോടി രൂപ കിട്ടാനുണ്ട് അത് കിട്ടാനാവശ്യമായ രേഖകൾ ആ ലാപ് ടോപ്പിലാണ്. മുൻപ് ലാപ് ടോപ്പ് തിരികെ ആവശ്യപ്പെട്ടപ്പോൾ ബെന്നി ബെഹന്നാനുമായി സംസാരിച്ച ശേഷം നൽകാം എന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. അത് വാങ്ങാനാണ് ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതിയിൽ നേരിട്ടെത്തിയത് എന്നും യുവതി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ലാപ് ടോപ്പ് എങ്ങനെ ഉമ്മൻ ചാണ്ടിയുടെ കയ്യിലെത്തി എന്ന ചോദ്യത്തിന് അതിനെ കുറിച്ച് പിന്നീട് പ്രതികരിക്കാം എന്നായിരുന്നു യുവതിയുടെ മറുപടി.

നേരത്തെ തന്റെ മകനുമായി വിവാഹം നടത്തി നല്‍കാം എന്ന് വാഗ്ദാനം നല്‍കിയ ശേഷം ജോസ് തെറ്റയില്‍ പരാതിക്കാരിയായ യുവതിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. പീഡന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി യുവതി പുറത്ത് വിട്ടതോടെ മന്ത്രി വെട്ടിലാവുകയായിരുന്നു. ഇതേ തുടര്‍ന്ന് ജോസ് തെറ്റയില്‍ രാജി വക്കുകയും ചെയ്തിരുന്നു. ഈ കേസിന്റെ തെളിവുകളടങ്ങിയ ലാപ് ടോപ്പാണ് ഉമ്മൻ ചാണ്ടിയുടെ കയ്യിലുള്ളത്.

Hot Topics

Related Articles