തിരുവനന്തപുരം : ജനപ്രതിനിധിയെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ മാറ്റിയെഴുതിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ.മനസ് തകര്‍ന്നവര്‍ക്ക് രക്ഷകനായിരുന്നു ഉമ്മൻ ചാണ്ടി. വെട്ടിപ്പിടിക്കുന്നതിനേക്കാള്‍ വിട്ട് കൊടുക്കുന്നതിനാണ് ഉമ്മൻ ചാണ്ടി പ്രാധാന്യം നല്‍കിയത്. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ കെ.പി.സി.സിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് പരാമര്‍ശം.
വന്യമായ ആരോപണങ്ങളാണ് ഉമ്മൻ ചാണ്ടിക്ക് നേരിടേണ്ടി വന്നത്. എന്നാല്‍, തരം താണ രീതിയില്‍ അക്ഷേപിച്ചവരോട് പോലും അതേ രീതിയില്‍ ഉമ്മൻ ചാണ്ടി പ്രതികരിച്ചില്ല. കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ച നേതാവാണെന്നും കെ.സുധാകരൻ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങില്‍ പങ്കെടുക്കാനെത്തി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും മത സാമുദായിക നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉമ്മൻചാണ്ടി അനുസ്മരണത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ എ.കെ ആന്റണിയും രമേശ് ചെന്നിത്തലയുമാണ് നിര്‍ദേശിച്ചത്. കെ.സുധാകരനും വി.ഡി.സതീശനും ഇതില്‍ എതിര്‍പ്പുണ്ടായിരുന്നു. ഇവര്‍ പിന്നെ നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു.