തിരുവനന്തപുരം : കെ.പി.സി.സി നേതൃത്വത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗം നടത്തി. കക്ഷി രാഷ്ട്രീയത്തിനതീതമായി ആളുകൾ യോഗത്തിൽ പങ്കെടുത്തു.യു.ഡി.എഫില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാര്‍ഥി കാലം മുതല്‍ക്ക് തന്നെ കോണ്‍ഗ്രസിന്റെ ഏറ്റവും നല്ല രീതിയിലുള്ള പ്രചാരകനും സംഘാടകനും ആയിരുന്നു ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പറഞ്ഞു.
നിശ്ചിത കാലം കഴിയുന്നതോടെ അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളരെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളായി മാറി. ചെറുപ്പ കാലം മുതല്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അതിപ്രധാനികളില്‍ ഒരാളായി അദ്ദേഹം മാറിയിരുന്നു. നിയമസഭാ പ്രവര്‍ത്തനം ഒന്നിച്ചാണ് തുടങ്ങിയതെങ്കിലും തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ ഇടവേളകളുണ്ടായിരുന്നുവെന്നും എന്നാല്‍ ഉമ്മൻ ചാണ്ടി തുടര്‍ച്ചയായി ആ പ്രവര്‍ത്തനം ഭംഗിയായി നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശോഭിക്കുന്ന ഭരണാധികാരിയാണ് താനെന്ന് അദ്ദേഹം കേരളത്തിന് മുന്നില്‍ തെളിയിച്ചതായി പിണറായി പറഞ്ഞു. രണ്ടുതവണ മുഖ്യമന്ത്രിയായ ഘട്ടത്തിലും അദ്ദേഹത്തിന്റെ വിപുലമായ പരിജ്ഞാനം വലിയ തോതില്‍ ശക്തി പകര്‍ന്നു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താൻ അദ്ദേഹം പ്രാധാന്യം നല്കി. ചലിക്കുന്ന നേതാവായി അദ്ദേഹം മാറി. കോണ്‍ഗ്രസില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒടുവില്‍ രോഗാവസ്ഥക്കിടയില് ഒരു പരിപാടിക്കിടെ ഉമ്മൻ ചാണ്ടിയെ ഞാൻ കണ്ടു. നല്ല പ്രസരിപ്പോടെയാണ് കണ്ടത്. ഇത് ഞാൻ അദ്ദേഹത്തോട് സ്വകാര്യമായി പറഞ്ഞു. അപ്പോള്‍ അദ്ദേഹം തന്നെ ചികിത്സിക്കുന്ന ഡോക്ടറെ കുറിച്ച് എന്നോട് സൂചിപ്പിച്ചു. പിന്നീട് ഞാൻ ആ ഡോക്ടറെ വിളിച്ച് അനുമോദനം അറിയിച്ചു. അപ്പോള്‍, ഡോക്ടര്‍ പറഞ്ഞത് ഞാൻ വിശ്രമിക്കാൻ പറഞ്ഞിട്ടുണ്ട് എന്നാണ്. അത്, അദ്ദേഹം അംഗീകരിക്കുമോയെന്നറിയില്ലെന്നാണ്. വിശ്രമമെന്തെന്ന് അറിയാത്ത നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും പിണറായി പറഞ്ഞു.