ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച സംഭവം ; നടന്‍ വിനായകന്റെ മൊബൈൽ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു

കൊച്ചി : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച്‌ നടന്‍ വിനായകന്‍ വീഡിയോ പോസ്റ്റു ചെയ്ത സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

Advertisements

ഇതിന്‍റെ ഫലം ലഭിച്ചതിനു ശേഷമാകും കേസിലെ പോലീസിന്‍റെ തുടര്‍ നടപടി. കഴിഞ്ഞ ദിവസം കലൂരിലെ ഫ്ലാറ്റിലെത്തി എറണാകുളം നോര്‍ത്ത് പോലീസ് നടനെ ചോദ്യം ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിലാപയാത്ര സംബന്ധിച്ച മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗിനെക്കുറിച്ചാണ് താന്‍ ഫേസ്ബുക്ക് ലൈവ് ചെയ്തത്. അത് ഉമ്മന്‍ ചാണ്ടിയെ ഉദ്ദേശിച്ചായിരുന്നില്ല. അത്തരത്തില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നുമാണ് വിനായകന്‍ പോലീസിനെ അറിയിച്ചത്. പോസ്റ്റ് തെറ്റായിപ്പോയെന്ന് മനസിലാക്കിയതോടെയാണ് വീഡിയോ പിന്‍വലിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.