വാക്ക് നൽകി കബളിപ്പിച്ചു : പത്ത് വർഷമായി ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ കയറിയിറങ്ങുന്നു ; രണ്ടേകാൽ കോടി രൂപ കിട്ടാനുണ്ട് ; തന്റെ ലാപ് ടോപ്പ് തിരികെ വേണം ; ജോസ് തെറ്റയിൽ കേസിലെ പരാതിക്കാരി

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാക്ക് നൽകി കബളിപ്പിച്ചതായി പീഡനക്കേസിലെ പരാതിക്കാരി . മുൻമന്ത്രി ജോസ് തെറ്റയിൽ പീഡിപ്പിച്ചെന്ന് ആരോപിച്ച് മുമ്പ് പരാതി നൽകിയ സ്ത്രീയാണ് ഇപ്പോൾ ഉമ്മൻചാണ്ടി എംഎൽഎ യ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. എറണാകുളം ആലുവ സ്വദേശിയായ ഇവർ ഞായറാഴ്ച പകൽ ഉമ്മൻ ചാണ്ടിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.

Advertisements

തന്റെ പർപ്പിൾ നിറത്തിലുള്ള ലാപ്ടോപ് ഉമ്മൻ ചാണ്ടിയുടെ പക്കലുണ്ടെന്നും അത് തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് വീട്ടിലെത്തിയത് എന്നായിരുന്നു ഇവർ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ സംഭവത്തിൽ കുടുതൽ
വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മുൻപ് ജോസ് തെറ്റയിൽ വിഷയത്തിൽ 3 കോടി നഷ്ടപരിഹാരം വാങ്ങി നൽകാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നുവെന്നും എന്നാൽ  ഇപ്പോൾ തങ്ങളെ കബളിപ്പിക്കുകയാണെന്നും പരാതിക്കാരിയുടെ സുഹൃത്ത് പറഞ്ഞു. ഇപ്പോൾ ഞങ്ങളെ അറിയില്ല എന്നും വിഷയത്തിൽ താൻ ഇടപെട്ടിട്ടില്ല എന്നുമാണ് ഉമ്മൻ ചാണ്ടി പറയുന്നത്. വിഷയത്തിൽ രണ്ടേകാൽ കോടി രൂപയാണ് ഇനിയും കിട്ടാനുള്ളത്. പത്ത് വർഷമായി പല തവണ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതിയിൽ കയറിയിറങ്ങുകയായിരുന്നു ഇവർ. എന്നാൽ ഇത് വരെ വിഷയത്തിന് പരിഹാരമുണ്ടായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെറ്റയിൽ വിഷയത്തിലെ തെളിവുകളും തന്റെ പല സ്വകാര്യ വിവരങ്ങളുമടങ്ങിയ തന്റെ ലാപ് ടോപ്പ് കഴിഞ്ഞ 10 വർഷമായി ഉമ്മൻ ചാണ്ടിയുടെ പക്കലുണ്ട്. എന്നാൽ ഇതും തിരികെ നൽകുവാൻ ഉമ്മൻ ചാണ്ടി തയ്യാറായില്ല എന്നും ഇവർ പറയുന്നു. ലാപ് ടോപ്പ് കോയമ്പത്തൂരിൽ ബെന്നി ബെഹന്നാന്റെ  പക്കലാണെന്നും തിരികെ വാങ്ങി നൽകാം എന്നും മുൻപ് പറഞ്ഞിരുന്നു. എന്നാൽ ഇത് തിരികെ വാങ്ങാൻ ഞായറാഴ്ച ഉമ്മൻ ചാണ്ടിയുടെ വസതിയിലെത്തിയ ഇവരെ കോൺഗ്രസ് പ്രവർത്തകർ ഭീഷണിപ്പെടുത്തി മടക്കി അയക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയിലും ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ ഇതേ ആവശ്യവുമായി ഇവർ എത്തിയിരുന്നു. അന്ന് മാന്യമായ രീതിയിൽ പെരുമാറിയ പ്രവർത്തകർ ഇപ്പോൾ ഭീഷണിപ്പെടുത്തുകയാണ്. കോട്ടയത്തുള്ള ഉമ്മൻ ചാണ്ടിയുടെ ബന്ധു ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണാം എന്ന് പറഞ്ഞിരുന്നെങ്കിലും ഫലമുണ്ടായില്ല എന്നും പരാതിക്കാരിയുടെ  സുഹൃത്ത്  പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.