ന്യൂഡൽഹി: ഓപ്പറേഷൻ സിദ്ധൂരിന് പിന്നാലെ ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ഇന്ത്യയും പാക്കിസ്ഥാനം തമ്മിൽ ധാരണയായതായി റിപ്പോർട്ട്. വെടിനിർത്തലിന് ധാരണയായതായി ഡൊണാൾഡ് ട്രമ്പാണ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ചു എ.എൻ.ഐ ആണ് പുറത്ത് വിട്ടത്. കഴിഞ്ഞ കുറച്ച് ദിവസമായി നടന്ന കനത്ത ആക്രമണത്തിന് പിന്നാലെയാണ് ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് ധാരണയായത്. പാക്കിസ്ഥാൻ മിലട്ടറി ഓപ്പറേഷൻ ജനറൽ ഇന്ത്യൻ അധികൃതരുമായി ഫോൺ ചെയ്തതിനെ തുടർന്നാണ് ഇപ്പോൾ വെടിനിർത്തലിന് ധാരണയായതെന്നാണ് ലഭിക്കുന്ന വിവരം.
Advertisements