കഴിഞ്ഞ വർഷം വിപണി ഭരിച്ച ഓപ്പോ ഫോണിന്റെ പിൻഗാമി ഉടനെ എത്തും ;ഓപ്പോ എ3 പ്രോ 5ജിയുടെ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു

സാധാരണക്കാരായ സ്മാർട്ട് ഫോണ്‍ ഉപയോക്താക്കളുടെ ഇഷ്ടപ്പെട്ട സ്മാർട്ട് ഫോണ്‍ നിർമ്മാതാക്കളാണ് ഓപ്പോ. ആഗോളതലത്തിലും ഇന്ത്യയിലും നിരവധി സ്മാർട്ട് ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്.ഇതില്‍ ഭൂരിഭാഗം ഫോണുകളും മിഡ് ബഡ്ജറ്റ് സെഗ്മെന്റില്‍ ആണ് ഓപ്പോ അവതരിപ്പിച്ചത്. എന്നിരുന്നാലും മികച്ച ഫീച്ചറുകള്‍ ഈ ഫോണുകളില്‍ കമ്പനി ഉള്‍പ്പെടുത്തിയിരുന്നു.ഇപ്പോള്‍ ഇതാ തങ്ങളുടെ ഏറ്റവും പുതിയ ഫോണ്‍ ആയ ഓപ്പോ എ 3 പ്രോ 5ജി പുറത്തിറക്കാനുള്ള തയ്യാറെടുപ്പില്‍ ആണ് കമ്പനി. പതിവ് പോലെ തന്നെ ഓപ്പോയുടെ ഈ ഫോണ്‍ ആദ്യം ലോഞ്ച് ചെയ്യുന്നത് ചൈനയില്‍ ആണ്. ഓഗസ്റ്റ് 12 ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2:30ന് ഈ ഫോണ്‍ ചൈനയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യും എന്നാണ് ഓപ്പോ അറിയിച്ചിരിക്കുന്നത്.ഓപ്പോയുടെ സബ് ബ്രാൻഡായ റിയല്‍മിയും അടുത്ത് തന്നെ പുതിയ ഫോണ്‍ പുറത്തിറക്കുന്നതായിരിക്കും.

Advertisements

ഏപ്രില്‍ 11ന് ആയിരിക്കും റിയല്‍മി ജിടി നിയോ 6 എസ്‌ഇ അവതരിപ്പിക്കുക. റെഡ‍്മിയുടെ ടർബോ 3 ആകട്ടെ ഏപ്രില്‍‌ 10ന് പുറത്തിറക്കും എന്നും നിർമ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സ്മാർട്ട് ഫോണ്‍ വിപണിയില്‍ കനത്ത മത്സരമാണ് ഏപ്രില്‍ മാസത്തില്‍ പ്രതീക്ഷിക്കുന്നത്. അതേ സമയം ഓപ്പോ എ 3 പ്രോ 5ജിയുടെ ചില ഫീച്ചറുകളും പുറത്ത് വന്നിട്ടുണ്ട്.മൂന്ന് കളർ ഓപ്ഷനുകളില്‍ ആയിരിക്കും ഓപ്പോ ഈ ഫോണ്‍ പുറത്തിറക്കുക. അസൂർ, യുൻ ജിൻ പൗഡർ (റോസ്), മൗണ്ടൻ ബ്ലൂ എന്നിവയാണ് ഈ കളറുകള്‍. ഇതില്‍ അസൂർ കളർ ഓപ്ഷനില്‍ ഒരു ഗ്ലാസ് ഫിനിഷിങ് അവതരിപ്പിക്കാനാണ് ഓപ്പോ പദ്ധതിയിട്ടിരിക്കുന്നത്. യുൻ ജിൻ പൗഡർ, മൗണ്ടൻ ബ്ലൂ എന്നീ കളർ ഓപ്ഷനുകളില്‍ ആകട്ടെ വീഗൻ ലെതർ ബാക്ക് ഫിനീഷിങ്ങും ആണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തില്‍ പുറത്തിറങ്ങിയ ഓപ്പോ എ 2 പ്രോയുടെ പിൻഗാമി എന്ന നിലയ്ക്കാണ് പുതിയ ഫോണിനെ ഓപ്പോ അവതരിപ്പിക്കുക. ഓപ്പോ എ 2 പ്രോയ്ക്ക് ഫുള്‍ എച്ച്‌ഡി പ്ലസ് റെസല്യൂഷൻ, 920 nits പീക്ക് തെളിച്ചം, 120 Hz പുതുക്കല്‍ നിരക്ക് എന്നിവ അവകാശപ്പെടാൻ സാധിക്കുന്ന 6.7 ഇഞ്ച് കർവ്ഡ് OLED ഡിസ്‌പ്ലേ ആയിരുന്നു ഓപ്പോ നലല്‍കിയിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

12 ജിബി വരെയുള്ള LPDDR4X റാമും 512 ജിബി UFS 3.1 ഇൻ്റേണല്‍ സ്റ്റോറേജുമായി ജോടിയാക്കിയ Dimensity 7050 SoC ചിപ്സെറ്റ് ആയിരുന്നു ഓപ്പോ എ 2 പ്രോയ്ക്ക് കരുത്ത് നല്‍കിയിരുന്നത്. ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ ഡ്യുവല്‍ ക്യാമറ സെറ്റ് ആണ് കാണാൻ സാധിക്കുന്നത്. ഇതില്‍ പ്രൈമറി ക്യാമറ 64 എംപി ആയിരുന്നു. 2 എംപിയുടെ പോർട്രെയിറ്റ് സെൻസർ ആണ് മറ്റൊരു ക്യാമറ.സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി ഓപ്പോ ഈ ഫോണില്‍ നല്‍കിയിരുന്ന ഫ്രണ്ട് ക്യാമറയ്ക്ക് 8 എംപിയുടെ കരുത്ത് ആണ് അവകാശപ്പെടാൻ ഉണ്ടായിരുന്നത്. 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണ വാഗ്ദാനം ചെയ്യുന്ന 5,000 mAh ബാറ്ററിയും ഓപ്പോ എ 2 പ്രോയില്‍ പായ്ക്ക് ചെയ്തിരുന്നു. ആൻഡ്രോയിഡ് 13 ഒഎസ് അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 13.1 ഔട്ട് ഓഫ് ദി ബോക്‌സില്‍ ആയിരുന്നു ഈ ഫോണ്‍ പ്രവർത്തിച്ചിരുന്നത്.

അതേ സമയം ഈ ഫീച്ചറുകളില്‍ എല്ലാം അപ്ഗ്രേഡ് ഉള്‍പ്പെടുത്തി ആയിരിക്കും ഓപ്പോ എ 3 പ്രോ 5ജി പുറത്തിറക്കുക. നിലവില്‍ ചൈനയിലെ ലോഞ്ച് തിയതിയാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. സാധാരണ ചൈനയില്‍ ഫോണ്‍ അവതരിപ്പിച്ചതിന് ശേഷം 3 മാസത്തിനുള്ളില്‍ തന്നെ ഈ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയാണ് ഓപ്പോയുടെ ശൈലി. ആയതിനാല്‍ ഈ വർഷം തന്നെ ഓപ്പോ എ 3 പ്രോ 5ജി ഇന്ത്യയില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.