കോട്ടയം: കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ സെക്കൻഡ് ഫ്ലോറിൽ കുട്ടികൾക്കും മുതിർന്നവർക്കും വനിതകൾക്കുമുള്ള ഫിറ്റ്നസ് സെൻ്റർ പ്രവർത്തനമാരംഭിച്ചു. സ്റ്റീം ബാത്ത്, പ്രോട്ടിൻ ഷെയ്ക്ക് പാർലർ ഔട്ട്ഡോർ ട്രയിനിംഗ് സെക്ഷൻ തുടങ്ങിയവ പ്രത്യേകതയാണ്. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനംചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു, സബ് കളക്ടർ ഡി. രഞ്ജിത്ത്, ഡപൂട്ടി കളക്ടർ അമൽ മഹേശ്വർ. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സികുട്ടീവ് ഡയറക്ടർ വി.ജയകുമാർ, കോട്ടയം നഗരസഭ കൗൺസിലർ ജയകൃഷ്ണൻ, അനുഷ കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
Advertisements