സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ടും നാല് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ്. ആലപ്പുഴ എറണാകുളം കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നല്‍കിയത്. മഴ തുടരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാര മേഖലകളിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശം നല്‍കി. മോശം കാലാവസ്ഥയായതിനാല്‍ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഏർപ്പെടുത്തിയ മത്സ്യ ബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisements

Hot Topics

Related Articles