ഡൽഹി : ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിശദമായി പഠിച്ച ശേഷമേ ഓര്‍ഡിനന്‍സില്‍ താന്‍ ഒപ്പിടു എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കഴിഞ്ഞ തവണ നിയമ സഭ ചേര്‍ന്നപ്പോള്‍ എന്തുകൊണ്ട് അത് സഭയില്‍ വച്ചില്ല. ഇതൊക്കെ പഠിച്ച ശേഷം ഒപ്പിടുന്ന കാര്യം തീരുമാനിക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി .
താന്‍ ആരുടേയും നിയന്ത്രണത്തിലല്ല. തനിക്കെതിരെ വിമര്‍ശനമാകാം. എന്നാല്‍ തന്റെ ബോധ്യത്തിന് അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഇന്നലെ അസാധുവായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഗവര്‍ണറെ കണ്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല.