ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതിയുടെ കോട്ടയം ജില്ലാ കമ്മിറ്റിയിലേയ്ക്ക് കാരിത്താസ് ആശുപത്രിയിലെ റവ.ഡോ. ബിനു കുന്നത്തിനെ നാമനിർദ്ദേശം ചെയ്തു.
ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടിയുള്ള പ്രധാൻമന്ത്രി ജൻവികാസ് കാര്യക്രം [PM JKV] കോട്ടയം ജില്ലാതല കമ്മറ്റി രൂപികരിച്ച് സർക്കാർ ഉത്തരവായപ്പോഴാണ് ജില്ലാ കമ്മിറ്റിയിൽ ഇദേഹം ഉൾപ്പെട്ടത്.
സമിതിയിലേക്ക് കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ .ഡോ.ബിനു കുന്നത്തിനെ അംഗമാക്കി സർക്കാർ നാമനിർദ്ദേശം ചെയ്തു. കേരളത്തിലെ 12 ജില്ലകളെയാണ് പ്രധാൻമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ പുതിയ 15 ഇന പരിപാടിയുടെ നടത്തിപ്പിനായുള്ള ചുമതല ഈ സമിതിക്കായിരിക്കും.