തിരുവല്ല: ബാറിലെ പ്രമുഖ അഭിഭാഷകനും കേരള ബാർ കൗൺസിൽ അംഗവും ഹോണററി സെക്രട്ടറിയും ഓർത്തഡോക്‌സ് സഭ മാനേജിംങ് കമ്മിറ്റി അംഗവും ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റും, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ കവിയൂർ പകലോമറ്റംപള്ളി വടക്കേതിൽ ചിറത്തലയ്ക്കൽ (മഠത്തിൽ വീട്ടിൽ) അഡ്വ.ചെറിയാൻ വർഗീസ് (67) നിര്യാതനായി.
കവിയൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് , കവിയൂർ സ്ലീബാ പള്ളി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്‌കാരം ജനുവരി അഞ്ച് ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് കവിയൂരിലുള്ള വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ഒരു മണിയ്ക്കു കവിയൂർ ശ്ലീബാ ഓർത്തഡോക്‌സ് പള്ളിയിൽ.
ഭാര്യ – സാറാമ്മ ചെറിയാൻ (വിജി) മനയ്ക്കച്ചിറ കിഴവറ മണ്ണിൽകുടുംബാംഗമാണ്.
മക്കൾ – റീന അന്ന ചെറിയാൻ (ന്യൂസിലൻഡ്), പരേതനായ അഡ്വ.റെഞ്ചി ജോർജ് ചെറിയാൻ.
മരുമക്കൾ – തോമസ് വർഗീസ് (ന്യൂസിലൻഡ്), പരിശേരിൽ അരിയന്നൂർ കുഴിയിൽ, അഡ്വ.ഷിജി മോൾ എം.മാത്യു മുണ്ടനിൽക്കുന്നതിൽ തെള്ളിയൂർ.
ഭൗതികശരീരം ബുധനാഴ്ച 8 മണിക്ക് തിരുവല്ലയിലെ ഓഫീസിൽ പൊതു ദർശനത്തിനു വയ്ക്കുന്നതും10 മണിയോടു കൂടി കവിയൂർ ചിറത്തലയ്ക്കൽ കുടുംബ വീട്ടിൽ കൊണ്ടുവരുന്നതുമാണ്.