നിരണം: മലങ്കര ഓർത്തഡോക്സ് സഭയുടെ ബാലകർഷക അവാർഡിന് ഇവാൻ വൈക്കത്തുശ്ശേരി അർഹനായി.മാധ്യമ പ്രവർത്തകൻ ജിജു വൈക്കത്തുശ്ശേരിയുടെയും പൊതുപ്രവർത്തക ബിന്ദു ജെ വൈക്കത്തുശ്ശേരിയുടെയും മകനാണ് ഇവാൻ . ക്രിസ്റ്റിയാണ് ഏക സഹോദരൻ
ഓർത്തഡോക്സ് സഭ പരമാധ്യക്ഷ്യൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവയും കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീറും ചേർന്ന് അവാർഡ് നൽകി. സഭ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ ഇവാന് അവാർഡ് നൽകുന്ന വിവരം അറിയിച്ച സമയം മുതൽ അഭിനന്ദന പ്രവാഹമായിരുന്നു. ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടി ഡോ യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, യുഹാനോൻ മാർ പോളിക്കാർപ്പോസ് , ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്താ, സഭ സെക്രട്ടി അഡ്വ ബിജു ഉമ്മൻ, സഭ വൈദിക ട്രസ്റ്റി ഫാ ഡോ തോമസ് വർഗീസ് അമയിൽ, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, സഭ അത്മായ ട്രസ്റ്റി റോണി ഏബ്രഹാം വർഗീസ്, തുടങ്ങിയവർ ഇവാൻ വൈക്കത്തുശ്ശേരിയെ നേരിട്ടെത്തി അഭിനന്ദിച്ചു. കാർഷിക മേഖലയിൽ വ്യത്യസ്തനായി തീർന്ന ഇവാൻ പുത്തൻ സംസ്കാരത്തിന് തുടക്കമിട്ടാണ് വെള്ളപ്പൊക്കം ഉണ്ടാക്കുന്ന അപ്പർ കുട്ടനാട്ടിൽ ഇവിടെ വിളയാത്ത കാർഷിക സംസ്കാരത്തെ കൈ പിടിച്ച് ഉയർത്തുന്നത്. പ്രളയവും വെള്ളപ്പൊക്കവും മൂലം അപ്പർ കുട്ടനാട്ടിലെ കാർഷിക വിളഭൂമി തരിശായി കിടക്കുമ്പോഴാണ് തന്റെ വീട് നിൽക്കുന്ന പതിനാല് സെന്റ് ഭൂമിയിൽ വീട് ഒഴിച്ചുള്ള സ്ഥലത്ത് ഇവാൻ കൃഷിയെ പരിഭോഷിപ്പിക്കുന്നത്. അതും അപ്പർ കുട്ടനാട്ടിൽ വിളയില്ലെന്ന് പറയുന്ന കൃഷികളാണ് ഇവാൻ ചെയ്യുന്നതും. അപ്പർ കുട്ടനാട്ടിലെ നിരണത്ത് ഇവിടെ വിളയാത്ത ചോളം, വെളുത്തുള്ളി തുടങ്ങിയവ കൃഷി ചെയ്യ്താണ് ഈ കുട്ടി കർഷകൻ ശ്രദ്ധേയനായത്. ഇത് കൂടാതെ 2020-ൽ കൊറോണ പൊട്ടി പുറപ്പെട്ട് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് സംസ്ഥാനത്ത് ആദ്യമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്കയിലെ പണം നൽകിയും ഇവാൻ തന്റെ സാമൂഹിക പ്രതിബന്ധത ഉയർത്തിയിരുന്നു. ഇവാനെ അഭിനന്ദിക്കാൻ മുതിർന്ന മാധ്യമ പ്രവർത്തകൻ അലക്സ് തെക്കനാട്ടിൽ മാധ്യമ പ്രവർത്തകരായ നിഖിൽ രാജ്, സിബി അഞ്ഞിലിത്താനം, വേണു തുടങ്ങിയവരും എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിരണം മാർത്തോമ്മൻ വിദ്യാപീഠം പബ്ലിക് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.