കോട്ടയം : ഓർത്തഡോക്സ് ക്രൈസ്തവ പ്രസ്ഥാനത്തിന്റെ രാജ്യാന്തര സമ്മേളനം ഒക്ടോബർ മൂന്ന് മുതൽ അഞ്ച് വരെ മാവേലിക്കരയിൽ നടക്കും. മാവേലിക്കര പൗലോസ് മാർ പക്കാമിയോസ് നഗർ പുന്നമൂട് ജീവാരാം സെന്ററിൽ നടക്കും. മുന്നിന് വൈകിട്ട് അഞ്ചരയ്ക്ക് ചേരുന്ന സമ്മേളനം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. യുവജന പ്രസ്ഥാനം പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഒസി വൈ എം ഡ്രക്സിറ്റ് പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. വിവിധ ക്ലാസുകളും നടക്കും.
മാനവീയം ലഹരി വിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിക്കും. റാലി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. അഞ്ചിന് ഡോ.ഗീവർഗീസ് മാർ യൂലീയോസ് പുന്നമൂട് മാർ ഗ്രിഗോറിയോസ് ദേവാലയത്തിൽ കുർബാന അർപ്പിക്കും. 11.30 ന് സമാപന സമ്മേളനം ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. സംവിധായകൻ മധു ഇറവങ്കര മുഖ്യ പ്രഭാഷണം നടത്തും. പി.എസ്.സി കോച്ചിങ്ങ് സെന്റർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മേളനത്തിന് മുന്നോടിയായി 84 കേന്ദങ്ങളിൽ തിരി തെളിയിക്കും. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി പതാക ദിനമായി ആചരിക്കും. യൂണിറ്റുകളിലും പതാക ഉയർത്തുകയും അക്രമത്തിനും അസമാധാനത്തിനും എതിരെ സന്ദേശം നൽകുകയും ചെയ്യും.