കോട്ടയം: രാജ്യത്തിന്റെ അതിർത്തിയിൽ യുദ്ധ സമാന സാഹചര്യം നിലനിൽക്കുമ്പോൾ രാജ്യത്തിന് വേണ്ടി പള്ളികളിൽ പ്രാർത്ഥനയുമായി മലങ്കര ഓർത്തഡോക്‌സ് സഭ. പള്ളികളിൽ ഇന്ന് നടത്തിയ പ്രാർത്ഥനയിലാണ് സഭ രാജ്യത്തിനു വേണ്ടി പ്രാർത്ഥിച്ചത്. രാജ്യം യുദ്ധഭീഷണി നേരിടുകയാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ പ്രാർത്ഥനയിൽ പറഞ്ഞു. നിർദോഷികളായ നിരവധി ഗ്രാമവാസികൾ കൊല്ലപ്പെടുന്നു. അഭിപ്രായ വ്യത്യാസങ്ങൾക്ക് യുദ്ധം പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്പര ധാരണയിൽ സമാധാനം പുന:സ്ഥാപിക്കണം. യുദ്ധങ്ങൾ മാനവരാശിക്ക് ഭീഷണിയെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. രാജ്യസ്‌നേഹത്തിന്റെ പേരിൽ മനുഷ്യകുലം നശിക്കാൻ ഇടയാകരുത്. സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കേണ്ടത് സഭയുടെ കടമയെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
Advertisements