അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ സംഗമം നടത്തി

കോട്ടയം : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പബ്ലിക് ലൈബ്രറിയും വിവേകാനന്ദ യോഗവിദ്യാ പീഠവും ചേർന്ന് യോഗ സംഗമം സംഘടിപ്പിച്ചു. കെ പി എസ് മേനോൻ ഹാളിൽ എം ജി സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. ഡോ സിറിയ്ക് തോമസ് സംഗമം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ എബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിച്ചു. സംഗീത ദിനം കൂടി ആയതിനാൽ പ്രശസ്ത കർണാടക സംഗീതജ്ഞ മാതംഗീ സത്യമൂർത്തിയെ ചടങ്ങിൽ ആദരിച്ചു. സ്വാമി വിവേകാനന്ദ യോഗ വിദ്യാ പീഠം ഡയറക്ടർ യോഗസാധക് കെ ശങ്കരൻ നയിച്ച സമൂഹ യോഗസാധനയിൽ മുന്നൂറ്‌ പേർ പങ്കെടുത്തു. ജയശ്രീ രമേശ്‌, അജയകുമാർ കുറുപ്പ്, രാജി ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.