ചിത്രം : ശ്ലൈഹിക വാഴ്വ്
കോട്ടയം പഴയസെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന മലങ്കര മെത്രാപ്പോലീത്താ സഭാ തേജസ് അഭിവന്ദ്യ പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് അഞ്ചാമന്റെ 116 ആം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ശ്ലൈഹിക വാഴ്വ് നൽകുന്നു. ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ.മാത്യൂസ് മാർ തീമോത്തിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്, ഡോ.ജോഷ്വാ മാർ നിക്കോദീമോസ്, ഡോ.ഗീവർഗീസ് മാർ ബർന്നബാസ് എന്നീ മെത്രാപ്പോലീത്താമാർ സമീപം.
കോട്ടയം : മലങ്കരസഭയുടെ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ നാലാം ഓർമ്മപ്പെരുന്നാൾ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വെള്ളി, ശനി ദിവസങ്ങളിൽ ആചരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളി രാവിലെ 7ന് വിശുദ്ധ കുർബാന (ഇംഗ്ലീഷ് ) ഫാ.അശ്വിൻ ഫെർണാണ്ടസ്. വൈകീട്ട് 4 മണിക്ക് കുന്ദംകുളം ഭദ്രാസനത്തിൽ നിന്നും തെക്കൻ മേഖലയിൽ നിന്നുമുള്ള തീർത്ഥാടകർ മാർ ഏലിയാ കത്തീഡ്രലിൽ സംഗമിക്കും. തുടർന്ന് ദേവലോകത്തെ കബറിങ്കലേക്ക് കാൽനട തീർത്ഥയാത്ര. 6 മണിക്ക് അരമനയങ്കണത്തിൽ തീർത്ഥാടകരെ മാനേജർ യാക്കോബ് റമ്പാന്റെ നേതൃത്വത്തിൽ സ്വീകരിക്കും. 6.15 നുള്ള സന്ധ്യാനമസ്ക്കാരത്തിന് പരിശുദ്ധ കാതോലിക്കാബാവായും, മെത്രാപ്പോലീത്താമാരും നേതൃത്വം നൽകും. 7.15ന് അനുസ്മരണപ്രഭാഷണം തുമ്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ.7.45ന് കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്, നേർച്ചഭക്ഷണം.
ശനി രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരം. 7.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഡോ ഗീവർഗീസ് മാർ ബർന്നബാസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും. വിശുദ്ധ കുർബാനയെ തുടർന്ന് പ്രസംഗം, കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശീർവാദം, നേർച്ച വിളമ്പ്, കൊടിയിറക്ക്.
ഓർമ്മപ്പെരുന്നാളിൽ സംബന്ധിക്കുന്നതിനായി എത്തിച്ചേരുന്ന വിശ്വാസികളുടെ വാഹനങ്ങൾ ദേവലോകം മാർ ബസേലിയോസ് പബ്ലിക്ക് സ്ക്കൂളിൽ പാർക്ക് ചെയ്യണം. സ്ക്കൂളിൽ നിന്ന് അരമനയിലേക്ക് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജർ യാക്കോബ് റമ്പാൻ അറിയിച്ചു.