പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഭാമക്കള്‍ മുന്നിട്ടിറങ്ങണം; പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: കനത്തമഴയും മിന്നല്‍പ്രളയവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ ഇടവകകളും യുവജനങ്ങളും ആത്മീയ സംഘടനകളും സത്വരമായി പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം എന്നിവ ഉറപ്പാക്കണമെന്നും, ഭവനം നഷ്ടപ്പെട്ടവരെയും ദുരിതം അനുഭവിക്കുന്നവരെയും അടിയന്തിരമായി പുനരധിവസിപ്പിക്കാന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാരീഷ്ഹാളുകളും അനുബന്ധ കെട്ടിടങ്ങളും വിട്ടുനല്‍കണമെന്നും പരിശുദ്ധ ബാവാ നിര്‍ദ്ദേശം നല്‍കി.

Advertisements

രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങളോടും സന്നദ്ധ പ്രവര്‍ത്തകരോടും ഒപ്പം ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രവര്‍ത്തകരും മറ്റ് ആത്മീയ സംഘടനാ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് പരിശുദ്ധ ബാവാ ഓര്‍മ്മിപ്പിച്ചു. ജീവഹാനി സംഭവിച്ചവരുടെ ദുഖത്തില്‍ പങ്കുചേരുന്നതായും കുടംബാംഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.