തൊടുപുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുകയും, ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ സ്ഥിതി ഗതി ഗുരുതരമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡാമുകളിൽ സ്ഥിതി അതീവ ഗുരുതരം. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായ സാഹചര്യമുണ്ടായാൽ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.
ഇടുക്കിയും ഇടമലയാറും ഒന്നിച്ചു തുറക്കുന്ന സാഹര്യമില്ലാതാക്കാൻ ശ്രമിക്കുമെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. ഇപ്പോഴത്തെ നില തുടർന്നിൽ വൈകീട്ട് റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.