കോട്ടയം : ഉന്നത വിദ്യാഭ്യാസത്തിനും ഉദ്യോഗാർത്ഥവും ലോകത്തിൻ്റെ വിവിധ സ്ഥലങ്ങളി ലേക്ക് പലായനം ചെയ്യുന്ന വിദ്യാർത്ഥികൾക്കുവേണ്ടി മലങ്കര ഓർത്തഡോക്സ് സഭയുടെ സൺഡേസ്കൂൾ പ്രസ്ഥാനം ആരംഭിച്ച ഓർത്തഡോക്സ് ഗ്ലോബൽ ഓൺലൈൻ സൺഡേസ്കൂളിൻ്റെ പ്രഥമ വാർഷികവും ബിരുദദാന സമ്മേളനവും പ. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഏപ്രിൽ 7-ാം തീയതി വൈകിട്ട് 7.30 ന് ഡിജിറ്റൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിർവഹിക്കുന്നു.2023 ഫെബ്രുവരി 12-ന് ആരംഭിച്ച ഗ്ലോബൽ സൺഡേസ്കൂൾ 55 രാജ്യങ്ങളിൽനിന്നായി 1000 ൽപരം വിദ്യാർത്ഥികൾ പഠനം നിർവഹിക്കുന്നു. ബാലപാഠം മുതൽ 12-ാം ക്ലാസ്സുവരെ ഓരോ ആഴ്ചയിലും അമ്പതിൽപരം ക്ലാസ്സുകൾ നടത്തുന്നു. വിവിധ രാജ്യങ്ങളിൽനിന്നായി എൺപതോളം അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. സൺഡേസ്കൂൾപഠനം പൂർത്തീ കരിക്കാത്ത സീനിയർ വിദ്യാർത്ഥികൾക്കുവേണ്ടി പത്താം ക്ലാസ്സും വേദപ്രവീൺ ക്ലാസ്സും നടത്തുന്നു. 140 ൽ പരം വിദ്യാർത്ഥികൾ പഠനം പൂർത്തീകരിച്ചു.അർദ്ധവാർഷിക, വാർഷിക പരീക്ഷകൾ ഓൺലൈനായി നിർവഹിച്ചു. സഹപാഠ്യ മത്സരങ്ങളും ആരാധനാ സംഗീത പരിശീലനവും മലയാളം ക്ലാസ്സും അധ്യാപക പരിശീ ലനവും PTA സമ്മേളനവും ക്രമമായി ഓൺലൈനായി നടത്തപ്പെട്ടു.ഒന്നാം വാർഷിക സമ്മേളനത്തിൽ ഭിന്നശേഷിക്കാർക്കുവേണ്ടിയും സംസാരശേഷി ഇല്ലാത്തവർക്കുവേണ്ടിയും “ശാഫീറോ” പാഠ്യപദ്ധതി, OGOSS Website, Living Sacrifice, e-book എന്നീ പ്രോഗ്രാമുകൾ പ. ബാവാതിരുമേനി ഉദ്ഘാടനം ചെയ്യും.സൺഡേസ്കൂൾ പ്രസ്ഥാനം പ്രസിഡൻ്റ് അഭി. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനി സമ്മേളനത്തിൽ അധ്യക്ഷം വഹിക്കും. സൺഡേസ്കൂൾ ഭാരവാഹികളും വിദ്യാർത്ഥികളും മാതാപിതാക്കളും സമ്മേളനത്തിൽ പങ്കെടുക്കുന്നു.