തിരുവനന്തപുരം:ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ വീടിന് നേരെ ആസൂത്രിത ആക്രമണവുമായി കോൺഗ്രസ് സംഘം. ഞായർ വെെകിട്ട് അഞ്ചിന് ചെമ്പകമംഗലം അസംബ്ലി മുക്കിന് സമീപമുള്ള വീട്ടിലേക്കാണ് കോൺഗ്രസുകാർ പാഞ്ഞടുത്ത് കല്ലെറിഞ്ഞത്.
വയനാട്ടിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോരാണി ടൗണിൽ ഇടയ്ക്കോട്, മൂദാക്കൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ പ്രകടനത്തിൽ പങ്കെടുത്തവരാണ് നേതാക്കളുടെ നിർദേശപ്രകാരം എംഎൽഎയുടെ വീട്ടിലേക്ക് മുന്നറിയിപ്പില്ലാതെ പാഞ്ഞടുത്തത്. കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡന്റ് സുജി, ഇടയ്‌ക്കോട് മണ്ഡലം പ്രസിഡന്റ് സരുൺ, വാർഡ് അംഗം വിഷ്‌ണു രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് മാരകായുധങ്ങളും കല്ലുകളുമായി എംഎൽഎയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. അക്രമികൾ എംഎൽഎയുടെ വീട്ടിലേക്ക് നീങ്ങുന്നുവെന്ന് മനസിലാക്കിയതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം മുഴുവൻ വീടിന് മുന്നിലേക്ക് പാഞ്ഞ് അക്രമികളെ തടഞ്ഞു. ഈ സമയമാണ് അക്രമികൾ വീടിന് നേരെ കല്ലെറിഞ്ഞത്.ആ സമയം വീട്ടിൽ 2 സ്‌ത്രികളും പൊടിക്കുഞ്ഞും മാത്രംമാണ് ഉണ്ടായിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒ അംബിക എംഎൽഎയുടെ ഭർത്താവ് കെ വാരിജാക്ഷൻ രണ്ട് ആഴ്ച കാലമായി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ഐസിയുവിലാണ്. എംഎൽഎയുടെ രണ്ട് ആൺമക്കളും അച്ഛനെ ശുശ്രൂഷിക്കാനായി മെഡിക്കൽ കോളേജിലായിരുന്നു. ഭർത്താവിന്റെ അടുത്തേക്ക് എംഎൽഎ യാത്ര തിരിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. പുറത്തുനടക്കുന്ന അക്രമ സംഭവങ്ങളിൽ ഭയചകിതരായ കുടുംബാംഗങ്ങളെ പൊലീസും പരിസരവാസികളുമെത്തിയാണ് സമാധാനിപ്പിച്ചത്.