കോട്ടയം കൊല്ലാട് കളത്തിക്കടവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; യുവതിയ്ക്കും സഹോദരനും പരിക്ക്; കൊല്ലാട് സ്വദേശികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: കൊല്ലാട് കളത്തിക്കടവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് സഹോദരങ്ങളായ രണ്ടു പേർക്ക് പരിക്കേറ്റു. കൊല്ലാട് സ്വദേശികളായ സഹോദരങ്ങളെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യ സ്ഥിതി വിശദമായി പരിശോധിക്കുന്നതിനാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്.

കൊല്ലാട് വടവരയിൽ അന്നു സാറ അനു (17), സഹോദരൻ അദ്വിൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബൈക്ക് എതിർദിശയിൽ നിന്നും എത്തിയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതേ തുടർന്നു രണ്ടു ബൈക്കും റോഡിൽ വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആദ്യം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു പരിക്കേറ്റവരെ പ്രഥമ ശുശ്രൂഷയ്ക്കു വിധേയമാക്കി. വിദഗ്ധമായ പരിശോധനയ്ക്കായി പരിക്കേറ്റ രണ്ടു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

Hot Topics

Related Articles