ന്യൂസ് ഡെസ്ക് : 97-ാമത് ഓസ്കർ അവാർഡ് പ്രഖ്യാപന ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. മികച്ച ചിത്രമായി അനോറ തിരെഞ്ഞെടുത്തു. കൂടാതെ അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ദ് ബ്രൂട്ടലിസ്റ്റിലൂടെ എഡ്രീൻ ബ്രോഡി നേടി.
മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ പുരസ്കാരങ്ങളും ‘അനോറ’ യിലൂടെ ഷോൺ ബേക്കറിന് ലഭിച്ചു. അതേസമയം മികച്ച ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിൽ അയാം നോട്ട് എ റോബോട്ട് ഓസ്കർ നേടി. ഇന്ത്യൻ പ്രതീക്ഷയായി ഉണ്ടായിരുന്ന അനുജയ്ക്ക് പുരസ്‌കാരമില്ല. 13 നോമിനേഷനുകളിൽ ഉണ്ടായിരുന്ന ഫ്രഞ്ച് ചിത്രം എമീലിയ പെരസിന് രണ്ട് പുരസ്കാരങ്ങളാണ് ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മികച്ച സഹനടനുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. ‘ദ റിയല്‍ പെയിന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് കീറൻ കള്‍ക്കിന്‍ പുരസ്കാരം നേടിയത്. മികച്ച സഹനടിയായി സോയി സല്‍ദാന. സ്പാനിഷ് ചിത്രം ‘എമിലി പരേസി’ലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച ഒറിജിനല്‍ സോംഗ്- ‘എമിലിയ പെരെസി’ന് പുരസ്‌കാരം. സംഗീത സംവിധായകന്‍ ക്ലെമന്റ് ഡ്യുകോളും ഗായികയും ഗാനരചയിതാവുമായ കാമിലയും പുരസ്‌കാരം പങ്കിട്ടു. മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമായി ദ ഓണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍കസ്ട്ര തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഡോക്യുമെന്ററിയായി ‘നോ അദര്‍ ലാന്‍ഡ്’ തിരഞ്ഞെടുക്കപ്പെട്ടു. പാലസ്തീന്‍-ഇസ്രയേല്‍ പ്രശ്നത്തിന്റെ പാശ്ചാത്തലത്തിൽപാലസ്തീന്‍-ഇസ്രയേല്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഡോക്യുമെന്റി ഒരുക്കിയിരിക്കുന്നത്.
ഓസ്കറില്‍ ഇന്ത്യന്‍ പ്രതീക്ഷയും കെട്ടു. ലൈവ് ആക്‌ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ പുരസ്കാരം അനുജയ്ക്കില്ല.
ഐയാം നോട്ട് എ റോബോട്ടിനാണ് പുരസ്കാരം. ഛായാഗ്രാഹണത്തിനുള്ള പുരസ്‌കാരം ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിനായി ലോൽ ക്രോളിക്ക് ലഭിച്ചു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഐയാം സ്റ്റിൽ ഹിയര്‍. ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലെ സംഗീതത്തിന് ഡാനിയല്‍ ബ്ലൂംബെര്‍ഗിനാണ് പുരസ്കാരം. ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് അഡ്രിയൻ ബ്രോഡിയിക്കാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഗോൾഡൻ ഗ്ലോബിലും ഇദ്ദേഹത്തിന് പുരസ്‌കാരം ഉണ്ടായിരുന്നു.
എമിലിയ പെരെസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സോയി സൽദാനക്ക് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചു. എമിലിയ പെരെസിലെ ‘എൽ മൽ’ എന്ന ഗാനത്തിനാണ് മികച്ച ഗാനത്തിനുള്ള ഓസ്കർ ലഭിച്ചത്. ജെസ്സി ഐസൻബെർഗിൻ്റെ എ റിയൽ പെയിൻ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കീറൻ കുൾക്കിൻ മികച്ച സഹനടനുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിം വിഭാഗത്തിൽ ‘ഫ്ലോ’ പുരസ്കാരം നേടി. ഓസ്കർ പുരസ്കാരം നേടുന്ന ആദ്യ ലാത്വിയൻ ചിത്രമാണ് ഫ്ലോ.
മികച്ച ശബ്ദലേഖനത്തിനും മികച്ച വിഷ്വൽ എഫക്ട്സിനുമുള്ള പുരസ്കാരം ഡ്യൂൺ പാർട്ട് 2ന് ലഭിച്ചു. മികച്ച വിദേശ ചിത്രമായി ഐ ആം സ്റ്റിൽ ഹിയർ(ബ്രസീൽ) എന്നി ചിത്രത്തെ തിരഞ്ഞെടുത്തു. ദ് ബ്രൂട്ടലിസ്റ്റിന് മൂന്ന് പുരസ്കാരങ്ങളാണ ലഭിച്ചത്. മികച്ച ഛായാഗ്രഹണത്തിന് ലോൽ ക്രോളിയും മികച്ച പശ്ചാത്തല സംഗീതത്തിന് ഡാനിയൽ ബ്ലുംബെർഗും അർഹനായി.
മികച്ച ഡോക്യുമെന്ററി ഷോർട് ഫിലിം വിഭാഗത്തിൽ ദ് ഒൺലി ഗേൾ ഇൻ ദ് ഓർക്കെസ്ട്ര പുരസ്കാരം നേടിയപ്പോൾ മികച്ച ഡോക്യുമെന്ററി ഫീച്ചർഫിലിം വിഭാഗത്തിൽ നോ അദർ ലാൻഡ് പുരസ്കാരം നേടി. മികച്ച വസ്ത്രാലങ്കാരത്തിനും മികച്ച പ്രൊഡക്ഷൻ ഡിസൈനിനും വിക്ക്ഡ് എന്ന ചിത്രത്തിന് ഓസ്കർ ലഭിച്ചു. ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
കോനന്‍ ഒബ്രയാന്‍ ആണ് ഇത്തവണ ഓസ്‌കാറിന്റെ മുഖ്യ അവതാരകന്‍. അദ്ദേഹത്തിന് പുറമെ റോബര്‍ട്ട് ഡൗണി ജൂനിയര്‍, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, എമ്മ സ്റ്റോണ്‍, ഓപ്ര വിന്‍ഫ്രി തുടങ്ങിയവരും സഹ അവതാരകരായെത്തുന്നു.