പത്തനംതിട്ട : ദേശീയ ആയൂർവേദ ദിനത്തോട് അനുബന്ധിച്ച് കേരള ഗവൺമെൻറ് ആയുർവേദ ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാനം തലത്തിൽ “വേരുകൾ” എന്ന പേരിൽ ഔഷധ സസ്യങ്ങൾ വിതരണം നടത്തി. ” വേരുകൾ” സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസയിൽ വച്ച് കെ.ജി.എ.പി.എ സംസ്ഥാന പ്രസിഡൻറ് ഹാഷിം എ.ആർ ഔഷധ സസ്യങ്ങൾ പത്തനംതിട്ട ഗവ. ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ വഹീദ റഹ്മാൻ ന് നൽകി ഉദ്ഘാടനം ചെയ്യ്തു.ആഗോളതലത്തിൽ ആയുർവേദം വലിയ രീതിയിൽ അംഗീകരിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ ആയുർവേദ മരുന്നുകൾ നിർമ്മിക്കാനാവശ്യമായ ഔഷധ സസ്യങ്ങളുടെ അപര്യാപ്തത അനുദിനം വർദ്ധിച്ചു വരുന്നു. ആഗോളതലത്തിൽ തന്നെ കോടിക്കണക്കിന് രൂപയുടെ ഔഷധസസ്യങ്ങൾ ഭാരതത്തിൽ നിന്നും കയറ്റുമതി ചെയ്യുന്നു എന്നാണ് കണക്കുകൾ. 2002 പുറത്തിറങ്ങിയ കണക്കനുസരിച്ച് ഏതാണ്ട് 732 ഓളം ഔഷധസസ്യങ്ങൾ വംശനാശ ഭീഷണി നേരിടുകയാണ് .കാലാവസ്ഥ വ്യതിയാനവും വനനശീകരണവും ഔഷധ സസ്യങ്ങളെ കുറിച്ചുള്ള അറിവില്ലായമയും ഇതിന് പ്രധാന കാരണമാകുന്നതെന്ന് ഹാഷിം എ.ആർ പറഞ്ഞു.ഈ സാഹചര്യത്തിൽ ആയുർവേദ ഔഷധ നിർമ്മാണ മേഖലയിലെ ഔഷധസസ്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനും അതോടൊപ്പം പ്രകൃതിക്കും മാനവരാശിക്കും ഏറെ ഗുണകരമാകുന്ന ഈ ഉദ്യമം കേരള ഗവൺമെൻറ് ആയുർവേദ ഫാർമസിസ്റ്റ് അസോസിയേഷൻ വേരുകൾ എന്ന പേരിൽ ദേശീയ ആയുർവേദ ദിനത്തിൽ ആയിരത്തോളം ഔഷധസസ്യങ്ങൾ സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലായി വിതരണം ചെയ്തു.ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വനിതാ കമ്മിറ്റി ചെയർപേഴ്സൺ ഡോ വഹീദ റഹ്മാൻ , ആയുർവേദ ഫാർമസിസ്റ്റ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി സൗമ്യ .എസ് ,ജില്ലാ ട്രഷറർ ശ്രീലക്ഷ്മി സി. എം , മേഖാ സുധാകരൻ ,അപർണ വിജയൻ, ഫാത്തിമ ബീവി ,ഡോ. ജിനു ശേഖർ ,ഡോ വന്ദന വി.പി ഡോ. കൃഷ്ണ. കെ തുടങ്ങിയവർ പങ്കെടുത്തു