വൈക്കത്ത് ആക്രിക്കട ഉടമയ്ക്ക് മർദ്ദനം: ആക്രമണം വയറിങ് സാധനങ്ങൾ എടുക്കാത്തതിൽ പ്രകോപിതനായി

വൈക്കം: വയറിംഗ് സാധനങ്ങൾ എടുക്കാത്തതിൽ പ്രകോപിതനായ അക്രമിസംഘം ആക്രിക്കട ഉടമയെ മർദ്ദിച്ചതായി പരാതി. ആക്രിക്കടയിൽ വിൽക്കാൻ കൊണ്ടുവന്ന സാധനങ്ങൾ എടുക്കാതെ വന്നതോടെയാണ് ഉടമയ്ക്ക് മർദ്ദനമേറ്റത്.  വൈപ്പിൻപടിയിൽ പ്രവര്‍ത്തിക്കുന്ന ആക്രിക്കട ഉടമയ്ക്കും കടയിലെ തൊഴിലാളിക്കും ആക്രമണത്തിൽ പരിക്കേറ്റു.കടയിൽആദ്യം രണ്ടുപേര്‍ വിൽക്കാനായി കൊണ്ടുവരികയായിരുന്നു. വയറിംഗ് സാധനങ്ങൾ കണ്ട് സംശയം തോന്നി കട ഉടമ വാങ്ങാൻ വിമുഖത കാട്ടിയപ്പോൾ തർക്കിച്ച് ഇറങ്ങിപ്പോയ ഇവർ പിന്നീട് കൂട്ടാളികളുമായി എത്തി  ആക്രമണം നടത്തുകയായിരുന്നുവെന്ന് ആക്രികടഉടമ പറഞ്ഞു. അക്രമികളിൽ ഒരാളെ ആക്രി കടയുടമയുടെ നേതൃത്വത്തില്‍ തടഞ്ഞു പോലീസിനു കൈമാറി. പോലീസ് നടത്തിയ പരിശോധനയില്‍ വയറിംഗ് സാധനങ്ങൾ മോഷണവസ്തുക്കളാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ആക്രമണത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗണ്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ശിവദാസ്, ജനറല്‍ സെക്രട്ടറി എം.ആര്‍. റെജി എന്നിവര്‍ പ്രതിഷേധിച്ചു.

Advertisements

Hot Topics

Related Articles