കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോകുന്നത് തടയാൻ അധികാരികളെ സഹായിച്ച ആർപ്പൂക്കര എം സി എച്ച് എസ് 91-92 ബാച്ചിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയായ വർണ്ണ ത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു,
വർണത്തിന്റെ കുടുംബാംഗമായ അലക്സിനെയും, മറ്റൊരു അംഗം ഷൈജന്റെ ഭാര്യ എലിസബിത്തിനെയുമാണ് ആദരിച്ചത്. എലിസബത്ത് ജോലിചെയ്യുന്ന ഹോട്ടൽ ഫ്ലോറൽ പാർക്കിൽ എത്തിയാണ് ആദരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വർണ്ണം പ്രസിഡന്റ് കെ.കെ ഷൈമോൻ, സെക്രട്ടറി ബ്രിജീഷ് നാരായണൻ ഖജാൻജി അജീഷ് കേരള, ജോയിൻ സെക്രട്ടറി ഉണ്ണിഷൈമോൻ, സതി തുടങ്ങിയവർ പങ്കെടുത്തു.
28 വർഷങ്ങൾക്ക് മുൻപ് ആർപ്പൂക്കര എം.സി.എച്ച്.എസ് സ്കൂളിൽ പത്താം ക്ലാസിൽ പഠിച്ചവരുടെ കൂട്ടായ്മയാണ് വർണ്ണം. പഴയ സഹപാഠികളെ കണ്ടെത്തുന്നതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും വർണ്ണം സജീവമാണ്.